Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിനയിക്കാൻ തയ്യാറായി എത്തിയത് എട്ട് നടിമാർ; എല്ലാവരും മുന്നോട്ട് വച്ചത് ഒരേ നിബന്ധന; ഒടുവിൽ അവളുടെ രാവുകളിലെ രാജിയാവാൻ നറുക്ക് വീണത് മേഘ്‌നയ്ക്ക്

അഭിനയിക്കാൻ തയ്യാറായി എത്തിയത് എട്ട് നടിമാർ; എല്ലാവരും മുന്നോട്ട് വച്ചത് ഒരേ നിബന്ധന; ഒടുവിൽ അവളുടെ രാവുകളിലെ രാജിയാവാൻ നറുക്ക് വീണത് മേഘ്‌നയ്ക്ക്

ൺപതുകളിൽ മലയാളി യുവത്വത്തെ ത്രസിപ്പിച്ച 'അവളുടെ രാവുകൾ' എന്ന ചിത്രത്തിന്റെ റീമേക്ക് വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് നാളുകളായി. ചിത്രത്തിൽ രാജിയായി അഭിനയക്കുന്ന നായികമാരുടെ പേരുകളും പലതും വന്നുപോയെങ്കിലും ചിത്രത്തിന്റെ റീമേക്ക് പല കാരണങ്ങാളാലും നീണ്ടുപോകുകയായിരുന്നു. ഇതിൽ പ്രധാന പ്രതിസന്ധി നായികയെ കിട്ടാത്തായിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരമായി എന്നാണ് പുതിയ റിപ്പോർട്ട്.

അവളുടെ രാവുകളിലെ രാജിയാവാൻ മേഘ്‌ന തയ്യാറാണെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായ റിപ്പോർട്ട് വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ അണിയറപ്രവർത്തകർ തന്നെ മേഘ്‌നയാവും രാജിയാവുകയെന്ന് വ്യക്തമാക്കി.

ചിത്രത്തിന്റെ റിമേക്ക് ഇത്രയും കാലം നീണ്ട് പോയതിന് പിന്നിലെ കാരണങ്ങളും അണിയറപ്രവർത്തകർ പറയുന്നത് ഇങ്ങനെയാണ്. നടിമാരുടെ ചില നിബന്ധനകളാണ് സിനിമ വൈകിയതിന് പിന്നിൽ. റീമേക്ക് ഒരുക്കാൻ തയ്യാറെടുത്തപ്പോൾ രാജിയാവാൻ എട്ടു നടികൾ മുന്നോട്ടുവന്നെങ്കിലും എത്തിയവരെല്ലാം വൻ പ്രതിഫലം വേണം എന്ന നിലപാടിൽ ഉറച്ചുനിന്നുവത്രേ. എന്തായാലും ഈ പ്രതിസന്ധിക്ക് പരിഹാരമായതോടെ സിനിമ ഉടനെ ഇറങ്ങും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ഒരു ടീനേജ് വേശ്യയുടെയും അവളുമായി ബന്ധപ്പെടുന്ന, വ്യത്യസ്ത സ്വഭാവക്കാരായ മൂന്ന് പുരുഷന്മാരുടെയും കഥ പറഞ്ഞ ചിത്രമാണ് ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ. 'അവളുടെ രാവുകൾ പകലുകൾ' എന്ന പേരിൽ ഷെരീഫ് എഴുതിയ നോവിലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ സീമയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മോളിവുഡിൽ ആദ്യമായി എ സർട്ടിറഫിക്കറ്റ് കിട്ടിയ ചിത്രമാണ് അവളുടെ രാവുകൾ. രാജിയെന്ന വേശ്യയുടെ വേഷത്തിലെത്തിയ സീമയുടെ താരോദയം കൂടെയായിരുന്നു സിനിമ. ചിത്രത്തിൽ ഷർട്ട് മാത്രം ധരിച്ചുള്ള സീമയുടെ പോസ്റ്ററുകൾ അക്കാലത്ത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP