Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യമഹ ആർ15 ബൈക്ക് കൂളായി ഓടിച്ച് ബാലതാരം മീനാക്ഷി; സോഷ്യൽ മീഡിയയിൽ അമ്പതിനായിരം പേർ കണ്ട വീഡിയോയിൽ അഭിനന്ദനവും പ്രതിഷേധവും ഒരുപോലെ; 13 കാരി വണ്ടിയോടിച്ചത് സെലിബ്രിറ്റിക്ക് എന്തുമാകാമെന്ന അഹങ്കാരം മൂലമെന്ന് പ്രതിഷേധക്കാർ

യമഹ ആർ15 ബൈക്ക് കൂളായി ഓടിച്ച് ബാലതാരം മീനാക്ഷി; സോഷ്യൽ മീഡിയയിൽ അമ്പതിനായിരം പേർ കണ്ട വീഡിയോയിൽ അഭിനന്ദനവും പ്രതിഷേധവും ഒരുപോലെ; 13 കാരി വണ്ടിയോടിച്ചത് സെലിബ്രിറ്റിക്ക് എന്തുമാകാമെന്ന അഹങ്കാരം മൂലമെന്ന് പ്രതിഷേധക്കാർ

തിരുവനന്തപുരം: ഒപ്പത്തിലെ രാമച്ചന്റെ കുഞ്ഞു മകളെ ഓർക്കുന്നില്ലേ, അമർ അക്‌ബർ അന്തോണിയിലെ പാത്തുവിനെയും. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. സിനിമകളിലൂടെ ഏറെ ശ്രദ്ധേയമായ മീനാക്ഷി ഫേസ് ബുക്കിലും താരമാണ്. ഫേസ് ബുക്ക് പേജിൽ ഏറെ സജീവമാണ് മീനാക്ഷി.

 

യമഹ ബൈക്ക് ഓടിക്കുന്ന മീനാക്ഷിയുടെ വിഡിയോ ഇതിനോടകം തന്നെ ഫേസ് ബുക്കിൽ വൈറലായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ഈ വിഡിയോ കണ്ടിട്ടുള്ളത്. ഷൂട്ടില്ലാത്ത ദിവസം കൊചച്ഛനെ സോപ്പിട്ടാണ് ഈ സാഹസത്തിന് മീനാക്ഷി മുതിർന്നത്. അച്ഛനും വീട്ടിലില്ലായിരുന്നുവെന്ന് ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.

അതേസമയം പതിമൂന്നു വയസു തികഞ്ഞിട്ടില്ലാത്ത മീനാക്ഷി യമഹ ആർ15 ഓടിക്കുന്നതിനെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കടുത്ത ശിക്ഷയാണു നിമയത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. സെലിബ്രിറ്റികൾക്ക് നിയമം ബാധകമല്ലേയെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. എന്നാൽ ബാലതാരം ബൈക്ക് ഒടിക്കുന്നത് റോഡിലല്ലെന്നാണ് ഇതിനു മറുപടിയായി ചിലർ ചൂണ്ടിക്കാട്ടുന്നത്.

മുൻപ് മോഹൻലാലിന്റെ നമ്പർ സ്വന്തമാക്കിയ കാര്യം മീനാക്ഷി ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രാമച്ചന്റെ കാറിന്റെ നമ്പർ സ്വന്തമാക്കിയ കാര്യത്തോടൊപ്പം ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു.

തനിക്ക് ഏറെ പ്രിയപ്പെട്ട താരമായ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം മീനാക്ഷി ഫേസ് ബുക്കിലൂടെ പങ്കു വെച്ചിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യരെതതുന്ന ചിത്രത്തിൽ താരത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് മീനാക്ഷിയാണ്.

രണ്ടാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിലെത്തിയ മീനാക്ഷി ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വർഷം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP