Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ഒരു രാഷ്ട്രീയ പാർട്ടിയെയും കളിയാക്കാനുദ്ദേശിക്കുന്ന ചിത്രമല്ല മെക്‌സിക്കൻ അപാരത' ; ചിത്രം മുന്നോട്ട് വെയ്ക്കുന്നത് ക്യാംപസിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ച; വിദ്യാർത്ഥി രാഷ്ട്രീയവും കാമ്പസ് പ്രണയവും പശ്ചാത്തലമായ ഒരു മെക്‌സിക്കൻ അപാരത ഇന്നു തിയറ്ററുകളിലെത്തുമ്പോൾ ടോവിനോ മനസ്സ് തുറക്കുന്നു

`ഒരു രാഷ്ട്രീയ പാർട്ടിയെയും കളിയാക്കാനുദ്ദേശിക്കുന്ന ചിത്രമല്ല മെക്‌സിക്കൻ അപാരത' ; ചിത്രം മുന്നോട്ട് വെയ്ക്കുന്നത് ക്യാംപസിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ച; വിദ്യാർത്ഥി രാഷ്ട്രീയവും കാമ്പസ് പ്രണയവും പശ്ചാത്തലമായ ഒരു മെക്‌സിക്കൻ അപാരത ഇന്നു തിയറ്ററുകളിലെത്തുമ്പോൾ ടോവിനോ മനസ്സ് തുറക്കുന്നു

എൺപതുകളിലെ കോളേജ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ മെക്‌സിക്കൻ അപാരത. ചിത്രം ഇന്നുമുതൽ പ്രദർശനത്തിനെത്തുകയും ചെയ്തു.ക്യാംപസിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ച മുന്നോട്ട് വെക്കുന്ന ചിത്രമാണ് ഒരു മെക്സിക്കൻ അപാരതയെന്ന് നടൻ ടൊവീനോ തോമസ്. ക്യാംപസിൽ രാഷ്ട്രീയം വേണോ എന്ന ചോദ്യം നിലനിൽക്കുന്ന കാലത്ത് അതിനേറെ പ്രാധാന്യമുണ്ടെന്നും ടൊവീനോവ്യക്തമാക്കുന്നു. രാഷ്ട്രീയം, പ്രണയം, സൗഹൃദം, തുടങ്ങി ക്യാംപസിലെ സർവതമുണ്ട് ഈ സിനിമയിൽ. ഒരു പാർട്ടിയെയും പൊക്കിപ്പറയാനോ താഴ്‌ത്തിപ്പറയാനോ ഉള്ളതല്ല ഈ സിനിമ.

ചെഗുവേരയുടെ ജീവിതത്തിലുണ്ടായത് പോലൊരു മാറ്റം ഒരു ചെറുപ്പക്കാരനിലും സംഭവിക്കുന്നതിനെ ആലങ്കാരികമായി സൂചിപ്പിക്കുന്നതാണ് പേരിലെ മെക്സിക്കൻ ബന്ധമെന്നും ടൊവീനോ പറയുന്നു. ട്രോളുകൾ ഒരിക്കൽപ്പോലും സങ്കടപ്പെടുത്തിയിട്ടില്ല. ഏറെ ആസ്വദിക്കുന്നുണ്ട്. ചെറുപ്പത്തിലും മറ്റും ഏറെ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഒരു കളിയായി എടുത്താൽപ്പോരെ എന്നതായിരുന്നു നിലപാട്. ട്രോളുകൾ വരുമ്പോൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് തന്റെ സുഹൃത്തുക്കളോടാണെന്നും ടൊവീനോ വ്യക്തമാക്കുന്നു.അവർ തന്നെ കളിയാക്കുന്നതിനെ നേരിട്ടാണ് ഇത്തരം ട്രോളുകൾ ആസ്വദിക്കാൻ പഠിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വിദ്യാർത്ഥി രാഷ്ട്രീയവും കാമ്പസ് പ്രണയവും പശ്ചാത്തലമായ ഒരു മെക്‌സിക്കൻ അപാരത ഇന്നു തിയറ്ററുകളിലെത്തുകയാണ്. വൻ ഹൈപ്പ് സൃഷ്ടിച്ച സിനിമയിൽ ടോവിനോ തോമസ് ആണ് നായകൻ. സിനിമയിൽ കെഎസ്‌യുവിനെ പരിഹസിച്ചെന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു. ഇതിന് പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ തനി പൈങ്കിളിയായിട്ടാണ് ആദ്യ കാഴ്ചയിൽ തോന്നിയതെന്ന് കോൺഗ്രസ് നേതാവും കെ എസ് യു മുൻ പ്രസിഡന്റുമായ പി സി വിഷ്ണുനാഥും വ്യക്തമാക്കിയിരുന്നു. സിനിമ പുറത്തിറങ്ങുംമുമ്പേ ഇത്തരമൊരു വിമർശനമുയർത്തിയ വിഷ്ണുനാഥിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ഉയർന്നു. പിന്നാലെയാണ് ടൊവീനോയുടെ പ്രതികരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP