Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിജാബിലും സ്ത്രീകൾ സുന്ദരികളും സ്വതന്ത്രകളുമാണ്; ബുർഖാ വിവാദത്തിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കരുത്; കായികമന്ത്രി വിജയ് ഗോയലിനോട് ദംഗൽ താരം സൈറ വസീമിന് പറയാനുള്ളത്

ഹിജാബിലും സ്ത്രീകൾ സുന്ദരികളും സ്വതന്ത്രകളുമാണ്; ബുർഖാ വിവാദത്തിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കരുത്; കായികമന്ത്രി വിജയ് ഗോയലിനോട് ദംഗൽ താരം സൈറ വസീമിന് പറയാനുള്ളത്

ഡൽഹി: ബുർഖാ വിവാദത്തിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനോട് ദംഗൽ താരം സൈറ വസീം.ഡൽഹിയിൽ നടന്ന ആർട്ട് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച, ബുർഖ ധരിച്ച ഒരു സ്ത്രീക്കു മുൻപിൽ അടച്ചിട്ട കൂട്ടിൽ നഗ്‌നയായിരിക്കുന്ന പെൺകുട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്ത മന്ത്രി ഈ ചിത്രം സൈറ വസീമിനെ ഓർമിപ്പിക്കുന്നു എന്ന് പറഞ്ഞതാണ് ദംഗൽ താരത്തെ ചൊടിപ്പിച്ചത്.

'എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ... താങ്ങളുടെ താരതമ്യത്തിനോട് ഞാൻ വിയോജിക്കുന്നു. എന്നെ ഇത്തരം അവമതിപ്പുണ്ടാക്കുന്ന സൃഷ്ടികളുമായി ബന്ധിപ്പിക്കരുത്'- സൈറ ട്വിറ്ററിൽ കുറിച്ചു. ഹിജാബിലും സ്ത്രീകൾ സുന്ദരികളാണെന്നും സ്വതന്ത്രകളാണെന്നും ആ കലാരൂപത്തിൽ പ്രതിപാദിച്ച കഥയുമായി എന്റെ ജീവിതകഥയ്ക്ക് വിദൂര സാമ്യം പോലുമില്ലെന്നും സൈറ കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആക്രമണത്തിന് വിധേയയായ സംഭവം ഓർമിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

ഗോയലിന്റെ ഈ താരതമ്യം പക്ഷേ, സൈറയ്ക്ക് അത്ര പിടിച്ചില്ല. ഈ സാഹചര്യത്തിലാണ് ട്വീറ്റ്. ദംഗലിൽ ഗുസ്തിക്കാരി ഗീത ഫൊഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സൈറ. എന്നാൽ സൈറയുടെ കുറിപ്പിന് ഗോയൽ മറുപടി നൽകി. സൈറ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാൻ നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു. ഇവിടുത്തെ പുരുഷമേൽക്കോയ്മയെ നിരുത്സാഹപ്പെടുത്തേണ്ടതു തന്നെയാണ്. ഞാൻ പറയുന്നത് ഇപ്പോഴും നിങ്ങൾക്ക് മനസ്സിലായിട്ടില്ല. എല്ലാ അഭിനന്ദനങ്ങളും നേരുന്നു. നേരിട്ടു കണ്ട് സംസാരിക്കാമെന്ന് പ്രതീക്ഷിക്കുന്നു- ഗോയൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP