Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പങ്കാളിയ്‌ക്കൊപ്പം ഒരിമിച്ചിരുന്ന് 'അലമാര' കാണമെന്ന മിഥുൻ മാനുവൽ തോമസിന്റെ ആഗ്രഹം സഫലമാകും; ആരുമറിയാതെ വിവാഹിതനായ സംവിധായകൻ വാർത്ത ലോകത്തെ അറിയിച്ചത് ഫേസ്‌ബുക്കിലൂടെ; പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

പങ്കാളിയ്‌ക്കൊപ്പം ഒരിമിച്ചിരുന്ന് 'അലമാര' കാണമെന്ന മിഥുൻ മാനുവൽ തോമസിന്റെ ആഗ്രഹം സഫലമാകും; ആരുമറിയാതെ വിവാഹിതനായ സംവിധായകൻ വാർത്ത ലോകത്തെ അറിയിച്ചത് ഫേസ്‌ബുക്കിലൂടെ; പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

സംവിധായകൻ മിഥുൻ മാനുവൽ തോമസ് വിവാഹിതനായി. വിവാഹ ഫോട്ടോയ്ക്കൊപ്പം മിഥുൻ തന്നെയാണ് വാർത്ത തന്റെ പേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടർ ഫിബിയാണ് വധു. അലമാര എന്ന ചിത്രത്തിന് പിന്നാലെയാണ് മിഥുന്റെ വിവാഹം. നവവധൂവരന്മാരുടെയും സ്ത്രീധനമായി കിട്ടിയ ഒരു അലമാരയുടെയും കഥ പറഞ്ഞ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ്, ഈ സിനിമ പങ്കാളിക്കൊപ്പമിരുന്ന് കാണണം എന്ന് മിഥുൻ പറഞ്ഞിരുന്നു.

വളരെ ലളിതമായിട്ടാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെയും ഡോക്ടർ ഫിബിയുടെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഇന്ന് താൻ വിവാഹിതനായി എന്ന് ഫേസ്‌ബുക്കിലൂടെയാണ് മിഥുൻ മാനുവൽ ആരാധകരെ അറിയിച്ചത്. അപ്പോഴാണ് പലരും വിവാഹക്കാര്യം അറിഞ്ഞത്. പോസ്റ്റ് കണ്ടവർ ഷെയർ ചെയ്ത് നവ വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ തിരക്കഥ രചിച്ചു കൊണ്ടാണ് മിഥുൻ മലയാള സിനിമയിലേക്ക് ആരെങ്ങെറിയത്. 2015-ൽ പുറത്തിറങ്ങിയ ആട് ഒരു ഭീകര ജീവിയാണ്, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയ സുപ്പർ ഹിറ്റ് ചിത്രം ആന്മരിയ കലിപ്പിലാണ്, ഈ വർഷം പുറത്തിറങ്ങിയ അലമാര എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത മിഥുൻ ഇപ്പോൾ ആട് 2 ന്റെ പണിപുരയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP