Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർവ്വോപരി പാലാക്കാരനിൽ ജോസ് കെ മാണിയായി അനൂപ് മേനോൻ; നായികമാരായി മിയയും ഹണി റോസും

സർവ്വോപരി പാലാക്കാരനിൽ ജോസ് കെ മാണിയായി അനൂപ് മേനോൻ; നായികമാരായി മിയയും ഹണി റോസും

സർവ്വോപരി പാലാക്കാരൻ' എന്ന ചിത്രത്തിൽ ജോസ് കെ മാണി എന്ന കഥാപാത്രത്തെമായി അനൂപ് മേനോൻ എത്തുന്നു.വേണുഗോപൻ സംവിധാനം ചെയ്യുന്ന 'സർവ്വോപരി പാലാക്കാരൻ' എന്ന ചിത്രത്തിലാണ് പൊലീസ് ഓഫീസറായ ജോസ് കെ.മാണിയായി അനൂപ് മേനോൻ എത്തുന്നത്.

ഒരു സ്‌പെഷ്യൽ ബ്രാഞ്ച് സി ഐ ആയ അനൂപിന്റെ കഥാപാത്രത്തിന്റെ അച്ഛനായി വേഷമിടുന്നത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അലൻസിയറാണ്. പൂർണമായും പാലയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നതും പാലാക്കാരിയായ മിയയാണ്. ഹണി റോസ് ചിത്രത്തിലെ മറ്റൊരു നായികയാകുന്നു. സുരേഷാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

അജി ജോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനംചെയുന്നത് നവാഗതനായ വേണുഗോപനാണ്. പാല കുടാതെ എർണാകുളവും,തൃശ്ശൂരും വാരണാസിയും ചിത്രത്തിന്റെ ഫ്രെയിമുകളിൽ നിറയും. ഓഗസ്റ്റ് പകുതിയോടെ ചിത്രം തിയറ്ററുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP