Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐ വി ശശിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; ഹിറ്റ് ജോഡികൾ ഒന്നിക്കുന്നത് പതിനാല് വർഷത്തിന് ശേഷം

ഐ വി ശശിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; ഹിറ്റ് ജോഡികൾ ഒന്നിക്കുന്നത് പതിനാല് വർഷത്തിന് ശേഷം

രു കാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായിരുന്ന ഐ.വി.ശശിയും മോഹൻലാലും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ പ്രശാന്തും അമ്പാടിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ മറ്റ് താരനിർണയം നടന്നുവരികയാണ്

നീണ്ട പതിനാലു വർഷത്തിനുശേഷമാണ് മോഹൻലാലും ഐ വി ശശിയും വീണ്ടും ഒന്നിക്കുന്നത്. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി തകർത്തഭിനയിച്ച ദേവാസുരമാണ് ഇരുവരും ഒന്നിച്ച് സമ്മാനിച്ച അവസാനത്തെ സൂപ്പർ ഹിറ്റ് ചിത്രം. വർണപ്പകിട്ട്, അനുഭൂതി, അപാരത, അടിയൊഴുക്കുകൾ, ഇടനിലങ്ങൾ, ഉയരങ്ങളിൽ, അടിമകൾ ഉടമകൾ, അഭയംതേടി, വാർത്ത, രംഗം, ആൾക്കൂട്ടത്തിൽ തനിയെ, അതിരാത്രം, ലക്ഷ്മണരേഖ, നാണയം, ഇനിയെങ്കിലും തുടങ്ങിയവയാണ് ഇതിൽ ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ. 2000ൽ പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.130 ലേറെ ചിത്രങ്ങൾ ചെയ്ത ഐ വി ശശി ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ചിത്രമെടുക്കുന്നത്. 2009 ൽ നിത്യ മേനോനെയും രജത് മേനോനെയും നായകരാക്കി ചെയ്ത വെള്ളത്തൂവലായിരുന്നു അവസാന ചിത്രം.

മലയാളത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് ഐ.വി. ശശി. 150ഓളം ചിത്രങ്ങളിൽ സംവിധായകന്റെ കുപ്പായമണിഞ്ഞ ഇദ്ദേഹം കുറച്ച് നാളുകളായി സിനിമാ ലോകത്തുനിന്നും മാറി നിൽക്കുകയായിരുന്നു.

'വെള്ളിത്തുവലാ'യിരുന്നു ഇദ്ദേഹത്തിന്റെ അവസാന ചിത്രം. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സാന്നിദ്ധ്യമറിയിച്ച ഐ.വി.  ശശി സംവിധാന മികവുകൊണ്ടും തനതായ ശൈലികൊണ്ടും മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP