Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലിമുരുകന്റെ ചിത്രീകരണം നീട്ടി; ലോഹത്തിന് ശേഷം മോഹൻലാൽ എത്തുക ഭാരതരത്‌നയിൽ

പുലിമുരുകന്റെ ചിത്രീകരണം നീട്ടി; ലോഹത്തിന് ശേഷം മോഹൻലാൽ എത്തുക ഭാരതരത്‌നയിൽ

മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന'ലോഹം പൂർത്തിയായതിന് ശേഷം ലാലേട്ടൻ എത്തുക അനിൽ സംവിധാനം ചെയ്യുന്ന ഭാരതരത്‌ന എന്ന ചിത്രത്തിൽ.മോഹൻലാൽ ടൈറ്റിൽറോളിൽ പ്രത്യക്ഷപ്പെടുന്ന പുലിമുരുകന്റെ ചിത്രീകരണം വീണ്ടും നീട്ടിവച്ചതിനെ തുടർന്നാണ് നടൻ ഭാരതരത്‌നയിൽ ജോയിൻ ചെയ്യുന്നത്. മേയിൽ കോതമംഗലത്ത് തുടങ്ങാനിരുന്ന പുലിമുരുകന്റെ ചിത്രീകരണം രണ്ട് മാസത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്. തിരക്കഥ പൂർത്തിയാകാ ത്തതാണത്രെ ചിത്രീകരണത്തീയ്യതി മാറാനുള്ള കാരണം.

മുളകുപാടും ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുലിമുരുകന്റെ സംവിധായകൻ വൈശാഖാണ്. സിബി ഉദയൻ ടീമിന്റേതാണ് രചന. മെയ്‌ പതിനഞ്ചിന് ഹൈദരാബാദിലാണ് ഭാരതരത്‌നയുടെ ചിത്രീകരണമാരംഭിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി ദൗത്യം എന്ന ചിത്രത്തിലൂടെയാണ് അനിൽ സംവിധായകനായി അരങ്ങേറിയത്. അടിവേരുകൾ, സൂര്യഗായത്രി എന്നീ മോഹൻലാൽ ചിത്രങ്ങളും സുരേഷ്‌ഗോപി നായകനായ ഗംഗോത്രി എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നിഷാന്ത് സാഗറും ലെനയും ശ്രീവിദ്യയും മുഖ്യവേഷങ്ങളവതരിപ്പിച്ച മനസ് മുതൽ മനസ് വരെ എന്ന അനിൽ ചിത്രം പൂർത്തിയായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP