Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാടകപ്രേമികളെ ബാംഗ്ലൂരിലേക്ക് ക്ഷണിച്ച് അള്ളാപ്പിച്ച മൊല്ലാക്കയായി മോഹൻലാൽ; ഖസാക്കിന്റെ ഇതിഹാസം ഇന്ന് വീണ്ടും അരങ്ങിലേക്ക്

നാടകപ്രേമികളെ ബാംഗ്ലൂരിലേക്ക് ക്ഷണിച്ച് അള്ളാപ്പിച്ച മൊല്ലാക്കയായി മോഹൻലാൽ; ഖസാക്കിന്റെ ഇതിഹാസം ഇന്ന് വീണ്ടും അരങ്ങിലേക്ക്

പ്രശസ്ത എഴുത്തുകാരനായിരുന്ന ഒ.വി വിജയന്റെ സ്മരണാർത്ഥം ഒരുക്കിയ 'ഖസാക്കിന്റെ ഇതിഹാസം' നാടകം ഇന്ന് വീണ്ടും അരങ്ങിലെത്തുകയാണ്. മെയ്‌ 6,7,8 തീയതികളിൽ ബംഗ്‌ളൂരുവിലെ ക്രൈസ്റ്റ് സ്‌കൂൾ ഗ്രൗണ്ടിലാണു നാടകത്തിനു വേദിയൊരുങ്ങുന്നത്. നാടകം കാണാനായി മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരെ ക്ഷണിച്ചിരിക്കുകയാണ്.

ഖസാക്കിലെ അള്ളാപിച്ച മൊല്ലാക്കയായി അഭിനയച്ചതിന്റെ ഓർമ്മ ചിത്രം സഹിതമാണ് ലാലിന്റെ പോസ്റ്റ്. ദീപൻ ശിവരാമൻ സംവിധാനം ചെയ്യുന്ന ഈ നാടകം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എൻഡോൾസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ബാംഗ്ലൂരിലെ സർക്കാർ സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനും വേണ്ടിയാണ് നാടകത്തിലൂടെ സ്വരൂപിക്കുന്ന പണം ഉപയോഗിക്കുക.

എൻഎസ്എസ് എഞ്ചീനിയറിങ് കോളെജ് അലൂമിനി ബാംഗ്ലൂർ, ബ്ലൂ ഓഷ്യൻ നാടകസമിതി എന്നിവർ ചേർന്നാണ് ബാംഗളൂരിൽ നാടകം ഒരുക്കുന്നത്.

മോഹലാലിന്റെ പോസ്റ്റിന്റെ പൂർണരൂപം

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ 'ഖസാക്കിന്റെ ഇതിഹാസം' അരങ്ങിൽ പുനർജനിക്കുന്നു. ഇന്ത്യൻ നാടകരംഗത്തെ ശക്തമായ യുവസാന്നിധ്യമായ ദീപൻ ശിവരാമൻ സംവിധാനം ചെയ്യുന്ന ഈ നാടകം ഇതിനോടകം തന്നെ നല്ല പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം കൊടുങ്ങല്ലൂരിൽ ഈ നാടകം അതിഗംഭീരമായി നടന്നു എന്ന് പല സുഹൃത്തുക്കളിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു.

ബാംഗ്ലൂർ പോലെ, ഒരു പാട് മലയാളികളും നാടകപ്രേമികളും ഉള്ള ഒരു മഹാനഗരത്തിൽ ഈ നാടകം എത്തിച്ചേരുന്നതിൽ നിങ്ങളെ പോലെത്തന്നെ എനിക്കും അതിയായ സന്തോഷമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഖസാക്കിലെ അള്ളാപിച്ച മോല്ലാക്കയായി ഞാൻ അഭിനയിച്ചത് ഈ അവസരത്തിൽ ഓർത്തുപൊവുകയാണ്. ഈ നാടകം നിങ്ങൾക്ക് വേറിട്ട ഒരു അനുഭവം ആകുമെന്ന് എനിക്കുറപ്പുണ്ട്.

കൂടാതെ, എൻഡോസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ബാംഗ്ലൂരിലെ സർക്കാർ സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനും വേണ്ടിയാണ് ഇതിൽ നിന്ന് കിട്ടുന്ന ലാഭം ഉപയോഗിക്കുന്നത് എന്നത് ഈ സംരംഭത്തിന്റെ മഹത്വം കൂട്ടുന്നു.ബാംഗ്ലൂരിൽ നടക്കുന്ന 'നമ്മ ഖസാക്കിനൂ' എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP