Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലുങ്കിൽ തറ പറ എഴുതി മോഹൻലാൽ; തെലുങ്ക് പരീക്ഷ ചൂടിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ലാലേട്ടൻ

തെലുങ്കിൽ തറ പറ എഴുതി മോഹൻലാൽ; തെലുങ്ക് പരീക്ഷ ചൂടിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ലാലേട്ടൻ

ലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തെലുങ്ക് പഠിക്കുന്നതിന്റെ തിരക്കിലാണ്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായാണ് പുതിയ പഠനം. ചന്ദ്രശേഖർ യെലെട്ടിയുടെ മാനമാന്തയെന്ന പുതിയ ബഹുഭാഷാ ചിത്രത്തിനുവേണ്ടിയാണ് ലാലിന്റെ തെലുങ്ക് പഠനം.ചിത്രീകരണത്തിന്റെ ഇടവേളകളിൽ ലൊക്കേഷനിൽ ഇരുന്നാണ് ഭാഷാപഠനം. തന്റെ ഫേസ്‌ബുക്ക് പേജിൽ ലാൽ തന്നെയാണ് തെലുങ്ക് പഠന ചിത്രം പോസ്റ്റ് ചെയ്തത്.

തെലുങ്ക് പഠനം എന്ന് തെലുങ്ക് ലിപിയിൽ തന്നെ കുറിപ്പുമിട്ടുണ്ട്. മേശമേൽ നിരത്തിവച്ച കടലാസ്സുകളിൽ തെലുങ്കിൽ തറ പറ എഴുതി പഠിക്കുകയാണ് ലാൽ.പ്രശസ്ത ഗായകൻ സുരേഷ് ബാബുവാണ് ഗുരു. വാക്കുകളുടെ അർഥവും ഉച്ചാരണവും താളവുമെല്ലാം ഹൃദിസ്ഥമാക്കണമെന്ന നിർബന്ധം കൊണ്ടാണ് ലാൽ കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുന്നത്. ഒരു ശരിയായ തെലുങ്കനെപ്പോലെ തന്നെ സംസാരിക്കണമെന്ന വാശിയിലാണ് ലാൽ.

നേരത്തെ ഹിന്ദിയിലും തമിഴിലും കന്നഡയിലുമെല്ലാം നായകവേഷം കെട്ടിയിട്ടുള്ള ലാലിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 1994ൽ പ്രിയദർശൻ സംവിധാനം ചെയ്ത നാഗേശ്വരറാവു ചിത്രമായ ഗാണ്ഡീവത്തിൽ ഗൊരുവാങ്ക വാലാഗ എന്ന ഗാനരംഗത്ത് അതിഥി താരമായി ലാൽ വന്നു പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP