Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും ഗരുഡ ചർച്ചയാകുന്നു; രാജമൗലിയ്‌ക്കൊപ്പമുള്ള മോഹൻലാലിന്റെ ഫോട്ടോ വൈറൽ; തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെ ബാഹുബലി സംവിധായകനുമായുള്ള കൂടിക്കാഴ്‌ച്ചയുടെ കാരണം തിരക്കി പാപ്പരാസികൾ

വീണ്ടും ഗരുഡ ചർച്ചയാകുന്നു; രാജമൗലിയ്‌ക്കൊപ്പമുള്ള മോഹൻലാലിന്റെ ഫോട്ടോ വൈറൽ; തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെ ബാഹുബലി സംവിധായകനുമായുള്ള കൂടിക്കാഴ്‌ച്ചയുടെ കാരണം തിരക്കി പാപ്പരാസികൾ

മോഹൻലാലും രാജമൗലിയും ഒന്നിച്ചൊരു ചിത്രം ചെയ്യാനൊരുങ്ങുന്നു എന്ന കിംവദന്തികൾ ക്കിടെ ഇതാ മോഹൻലാൽ രാജമൗലിയുടെ തോളിൽ കൈയിട്ട് നില്ക്കുന്ന ചിത്രം സോഷ്യൽമീഡിയ വഴി പ്രചരിക്കുകയാണ്. മോഹൻലാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ചിത്രം പോസ്റ്റ് ചെയ്‌തോടെ ചിത്രം വൈറലാവുകയായിരുന്നു.

മഹാഭാരതത്തെ അധികരിച്ച് രാജമൗലി ഒരുക്കുന്ന ഗരുഡ എന്ന ചിത്രത്തിലെ വേഷം അവതരിപ്പിക്കാനായി അദ്ദേഹം മോഹൻലാലിനെ സമാപിച്ചെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. എന്നാൽ അടുത്തിടെ കേരളം സന്ദർശിച്ചപ്പോൾ ഇതുസംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മോഹൻലാലിന്റെ അഭിനയത്തെ പുകഴ്‌ത്തയിരുന്നെങ്കിലും ഗരുഡ എന്ന സിനിമയേക്കുറിച്ച് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്ന് വ്യക്തമാക്കി രാജമൗലി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നതോടെ ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ പറ്റി ചൂടൻ ചർച്ചകളും തുടങ്ങിയിരിക്കുകയാണ്.

ചന്ദ്രശേഖർ യെലേട്ടി സംവിധാനം ചെയ്യുന്ന മനമന്താ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ഒരാഴ്ചയായി ചിത്രീകരണം തുടങ്ങിയിട്ട്. ഇതിനിടയിലായിരുന്നു ബാഹുബലി സംവിധായകനുമായുള്ള കൂടിക്കാഴ്ച.ഒരേ സമയം തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഗൗതമിയാണ് നായിക.

തെലുങ്കിൽ ഏതാണ്ട് 2500 ഓളം പാട്ടുകൾ പാടിയ മലയാളി ഗായകൻ സുരേഷ് ബാബുവാണ് മോഹൻലാലിനെ തെലുങ്കിലെ ഡയലോഗുകളും മറ്റും പഠിപ്പിക്കുന്നത്.മലയാളത്തിലും സിനിമ ഒരുക്കുന്നുണ്ട്. സിനിമയ്ക്കായി 25 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP