Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി ലാലേട്ടൻ ഭാഗ്യപരീക്ഷണത്തിന് ഇല്ല; ഉത്സവകാലത്ത് ഓരോ ചിത്രം മാത്രം; ദൃശ്യത്തിന്റെ ഇമേജ് കളഞ്ഞതിൽ നിരാശ

ഇനി ലാലേട്ടൻ ഭാഗ്യപരീക്ഷണത്തിന് ഇല്ല; ഉത്സവകാലത്ത് ഓരോ ചിത്രം മാത്രം; ദൃശ്യത്തിന്റെ ഇമേജ് കളഞ്ഞതിൽ നിരാശ

രാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണെന്നാണ് പൊതുവേ പറയാറ്. പരജായയങ്ങൾ സംഭവിക്കുമ്പോഴാണ് പലരും കാര്യങ്ങൾ തിരിച്ചറിയുന്നതും പുനർചിന്തനം നടത്തുന്നതുമൊക്കെ. ഇക്കാര്യത്തിൽ സൂപ്പർതാരങ്ങളും അങ്ങനെ തന്നെ. തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ് ഇവർക്ക് ബോധോദയം ഉണ്ടാകുന്നതെന്ന് വേണെമെങ്കിൽ പറയാം. മമ്മൂട്ടിയുടെ ചിത്രങ്ങൾ എല്ലാം ഒന്നിന് പിറകെ ഒന്നായി പൊട്ടിയപ്പോഴേ താരം സെലക്ടീവാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതാ മോഹൻലാലും അത്തരമൊരു തീരുമാനമെടുത്തതായാണ് വിവരം.

നടൻ തന്റെ അഭിനയത്തികവിൽ നിന്ന് ഒരുപാട് താഴ്ന്ന നിലവാരത്തിൽ ആണ് കുറച്ചു കാലങ്ങളായി അഭിനയിക്കുന്നത് എന്ന് സംശയമില്ല. അതുകൊണ്ട് തന്നെ തന്റെ സിനിമകൾ ഉദ്ദേശിച്ച വിജയം കൈവരിക്കാതാവുന്നത് തുടർക്കഥയായായാൽ സൂപ്പർ താരത്തിനും വിഷമുണ്ടാക്കിയിരിക്കുകയാണ്.

തന്റെ പുതിയ ചിത്രങ്ങൾ വേണ്ടത്ര പ്രതികരണമുണ്ടാക്കത്തതിൽ നിരാശനായ താരം പുതിയ തീരുമാനമെടുത്തിരിക്കുകയാണ്. ഉത്സവ സീസണിൽ മാത്രമേ തന്റെ ചിത്രങ്ങൾ റിലീസ് ചെയ്യുകയുള്ളൂ. പുതിയ തീരുമാനമനുസരിച്ച് അടുത്ത മോഹൻലാൽ ചിത്രമായ ' ലൈല ഓ ലൈല' ക്രിസ്തുമസ് റിലീസായിരിക്കും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാൽ മഞ്ജുവാരിയർ ചിത്രം വിഷുവിനായിരിക്കും തിയേറ്ററുകളിൽ എത്തുക.

ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ശോഭകെടുത്തുന്ന പ്രകടനമായിരുന്നു പിന്നീട് വന്ന മിസ്റ്റർ ഫ്രോഡ്, കൂതറ എന്നീ സിനിമകളുടേത്. ഓണചിത്രമായി റിലീസ് ചെയ്ത പെരുച്ചാഴിയാകട്ടെ ശരാശരി പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP