Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനൽ ടോക് ഷോകളും, അഭിമുഖങ്ങളും കുറയ്ക്കും; അവാർഡ് ദാന ചടങ്ങുകളും ഒഴിവാക്കും; സെലക്ടീവാകുന്ന ലാലേട്ടന്റെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

ചാനൽ ടോക് ഷോകളും, അഭിമുഖങ്ങളും കുറയ്ക്കും; അവാർഡ് ദാന ചടങ്ങുകളും ഒഴിവാക്കും; സെലക്ടീവാകുന്ന ലാലേട്ടന്റെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

ലിയ പ്രതീക്ഷയോടെ എത്തിയ സിനിമകൾക്ക് പ്രേക്ഷകർ മോശം സ്വീകരണം നൽകിയപ്പോളെ മലയാളത്തിന്റെ പ്രിയ താരം
സെല്ക്ടീവാകാൻ തീരുമാനിച്ചതാണ്. ഉള്ളടക്കത്തിന്റെ പാളിച്ചയാണ് തന്റെ സിനിമകൾക്ക് വിനയാകുന്നതെന്ന് തിരിച്ചറിഞ്ഞ മോഹൻലാൽ മികച്ച സബ്ജക്ടും ഒന്നാന്തരം തിരക്കഥയുമുള്ള സിനിമകൾ മാത്രം ചെയ്യുന്നുവെന്ന തീരുമാനത്തിലെത്തിയിരുന്നു. ഈ നിലപാട് യാഥാർത്ഥ്യമാകുന്നതോടെ വർഷത്തിൽ പരമാവധി മൂന്ന് സിനിമകൾ മാത്രമായി ഒതുങ്ങാനും നടനുറപ്പിച്ചു.

ഇപ്പോൾ വീണ്ടും ചില കടുത്ത തീരുമാനങ്ങൾ കൂടി കൈക്കൊണ്ടതോടെ നടനെ പ്രേക്ഷകർക്ക് കാണാൻ കിട്ടില്ലയെന്ന അവസ്ഥയിലേക്ക് മാറുമെന്നുറപ്പായിരിക്കുകയാണ്. ചാനൽ പരിപാടികളിൽ പങ്കെടുക്കുന്നത് കുറയ്ക്കാനാണ് നടന്റെ തീരുമാനം. ചാനലുകളിലെ ടോക്ക് ഷോകളിലും മറ്റും പങ്കെടുക്കുന്നത് കുറയ്ക്കും. വിവിധ ചാനലുകൾ സംഘടിപ്പിക്കുന്ന അവാർഡ് ദാന ചടങ്ങുകളിലും പങ്കെടുക്കുന്നത് അപൂർവ്വമായിരിക്കും. ചാനലുകളുടെ റേറ്റിങിന് വേണ്ടിയുള്ള പരിപാടികളിലൊന്നും ഇനി ലാലേട്ടനെ കാണില്ല.

താരത്തിനുള്ള മൂല്യം നിലനിർത്താൻ ഇതു നല്ലതാണെന്നാണ് ഒരു പറ്റം ആളുകൾ പറയുമ്പോൾ മറ്റൊരാളെ പോലെ ലാൽ മാറി നിൽക്കുന്നത് ആരാധകരെ വിഷമത്തിലാക്കുമെന്ന അഭിപ്രായക്കാരും ഉണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ജോഷിയുടെ ലൈല ഓ ലൈല എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. രഞ്ജിത്തിന്റെ ലോഹത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വൈശാഖിന്റെ പുലിമുരുകനാണ് അടുത്ത ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP