Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജപ്പാൻ ആളു ജപ്പാൻ തന്നെ; ജപ്പാനെ പുകഴ്‌ത്തി മോഹൻലാലിന്റെ ബ്ലോഗ്; നിശ്ചയദാർഢ്യവും കഠിനാധ്വാന ശീലവും അത്ഭുതപ്പെടുത്തിയെന്നു സൂപ്പർ താരം

ജപ്പാൻ ആളു ജപ്പാൻ തന്നെ; ജപ്പാനെ പുകഴ്‌ത്തി മോഹൻലാലിന്റെ ബ്ലോഗ്; നിശ്ചയദാർഢ്യവും കഠിനാധ്വാന ശീലവും അത്ഭുതപ്പെടുത്തിയെന്നു സൂപ്പർ താരം

ടോക്കിയോ: ജപ്പാൻ എന്ന രാജ്യത്തെയും അവിടത്തെ ജനതയെയും പ്രശംസിച്ച് സൂപ്പർ താരം മോഹൻലാലിന്റെ ബ്ലോഗ്. ഗുഡ്‌മോണിങ് ഫ്രം ജപ്പാൻ എന്ന തലക്കെട്ട് ജാപ്പനീസ് ഭാഷയിൽ എഴുതിയാണ് മോഹൻലാലിന്റെ ബ്ലോഗ് ആരംഭിച്ചിരിക്കുന്നത്. ജപ്പാനിലെ മനുഷ്യരുടെ സ്വഭാവത്തെയും അവരുടെ കഠിനാധ്വാന ശീലത്തെയും വാനോളം പുകഴ്‌ത്തിയാണ് മോഹൻലാൽ ബ്ലോഗ് എഴുതിയിരിക്കുന്നത്.

അണുബോംബ് വർഷത്തിൽ തകർന്നു പോയ ജപ്പാനെ അവർ എങ്ങനെയാണ് തിരികെ പണിത് ഉയർത്തിയത് എന്നത് ഏവർക്കും പിന്തുടരാവുന്ന ഒന്നാണ്. ഇന്ത്യയിൽ ഒരു ഓട പണിയെണമെങ്കിൽ പോലും എത്ര കാലതാമസമെടുക്കുമെന്ന ഉദാഹരണം വ്യക്തമാക്കി മോഹൻലാൽ പറയുന്നു.

അവിടത്തെ ജനതയുടെ ഊർജവും ജീവിതത്തോടുള്ള സമീപനവും തളരാത്ത മനുഷ്യോർജ്ജവുമാണ് തന്നെ രണ്ടാമതും ജപ്പാനിലേക്ക് എത്തിച്ചത്. മരണത്തിൽനിന്ന് ചിറകടിച്ച് ഉയരാനുള്ള ഇച്ഛാശക്തി ജപ്പാൻകാരോളം മറ്റൊരു ജനതയ്ക്കും ഈ ഭൂമുഖത്തില്ല. നമ്മുടെ രാജ്യത്തെ ചെറുപ്പക്കാരെല്ലാം ജപ്പാൻ സന്ദർശിക്കണമെന്നാണ് അവിടെ പോയിട്ട് വന്ന വിവേകാനന്ദൻ പറഞ്ഞ്. ഇത് തന്നെയാണ് തന്റെയും ആഗ്രഹംമെന്നും മോഹൻലാൽ കുറിച്ചു.

ജപ്പാനിൽനിന്ന് തിരികെ പോരുമ്പോൾ കൂടെ കൊണ്ടുവരുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തു ഈ ജനതയുടെ ജീവിതമനോഭാവമായിരിക്കുമെന്നും ബ്ലോഗിൽ പറയുന്നു. മോഹൻലാലിന്റെ സുഹൃത്തായ ജോസ് തോമസിനൊപ്പമാണ് ജപ്പാൻ യാത്ര. ജപ്പാനിലെ യാത്രക്കിടയെയുണ്ടായ ചില അനുഭവങ്ങളും മലയാളികളുടെ സൂപ്പർ താരം ബ്ലോഗിലൂടെ പങ്കുവച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP