Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഗ് ബജറ്റ് ചിത്രവുമായി മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട്; 28 കോടി ചിലവഴിക്കുന്ന ചിത്രം റീലിസ്‌ചെയ്യുന്നത് അഞ്ച് ഭാഷകളിൽ

ബിഗ് ബജറ്റ് ചിത്രവുമായി മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട്; 28 കോടി ചിലവഴിക്കുന്ന ചിത്രം റീലിസ്‌ചെയ്യുന്നത് അഞ്ച് ഭാഷകളിൽ

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു ബിഗ്ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അഞ്ച് ഭാഷകളിലിറങ്ങുന്ന സിനിമയ്ക്ക് ചെലവ് 28 കോടിയെന്ന് റിപ്പോർട്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'അന്തിമവിധി' എന്നായിരിക്കും പേര്. പൂർണമായും ഒരു ആക്ഷൻ ത്രില്ലറായിരിക്കും ഇത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.ചൈന ഉൾപ്പെടെ ലോകമൊട്ടാകെയുള്ള രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും ഇത്.മോഹൻലാൽ ഉൾപ്പെടെ മലയാളത്തിൽ നിന്നു നാലു താരങ്ങളും അസർബൈജാനിലെ 21 താരങ്ങളുമാണ് വേഷമിടുക.പൂർണമായും റഷ്യയിൽ ചിത്രീകരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ പ്രിയദർശനാണ്.ഒക്ടോബർ ഒന്നിനു ഷൂട്ടിങ് തുടങ്ങും.

അപർണ ഗോപിനാഥ് നായികയാകുന്ന സിനിമയിൽ പ്രതാപ് പോത്തൻ, ഏഷ്യാനെറ്റ് ശശികുമാർ എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോഹൻലാലിന്റെ ഭാര്യയായാണ് അന്തിമവിധിയിൽ അപർണ അഭിനയിക്കുന്നത്.അമ്മയെ അന്വേഷിച്ചു റഷ്യയിലേക്ക് പോകുന്ന മകളുടെ കഥയാണിത്.മകളായി അപർണയും അവളെ റഷ്യയിലേക്ക് അനുഗമിക്കുന്ന ഭർത്താവായി മോഹൻലാലും വേഷമിടുന്നു.ഇവർക്കു പുറമേ പ്രതാപ് പോത്തനും ശശികുമാറും മാത്രമേ മലയാളത്തിൽ നിന്ന് അഭിനയിക്കുന്നുള്ളൂഇളയരാജ സംഗീതം നിർവഹിക്കുന്ന സിനിമയുടെ കലാസംവിധാനം സാബു സിറിൾ. അന്തിമവിധി അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

മലയാളം, അസറി, റഷ്യൻ, ടർക്കിഷ്, ചൈനീസ് ഭാഷകളിൽ റിലീസ് ചെയ്യും.മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP