Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൻ പ്രണവിനെയും ബന്ധുവിനെയും പുറത്തേറ്റി ലാലേട്ടന്റെ പുഷ് അപ്; മോഹൻലാലിന്റെ ലേറ്റസ്റ്റ് ഫോട്ടോ വൈറലായത് നിമിഷങ്ങൾക്കൊണ്ട്

മകൻ പ്രണവിനെയും ബന്ധുവിനെയും പുറത്തേറ്റി ലാലേട്ടന്റെ പുഷ് അപ്; മോഹൻലാലിന്റെ ലേറ്റസ്റ്റ് ഫോട്ടോ വൈറലായത് നിമിഷങ്ങൾക്കൊണ്ട്

സിനിമയിലും ജീവിതത്തിലും മോഹൻലാലിന് മാത്രം സാധ്യമാകുന്ന ചിലതുണ്ടെന്ന് തെളിയിക്കുന്നതാണ് നടൻ ഫേസ്‌ബുക്കിൽ പുതിയതായി പോസ്റ്റ് ചെയ്ത ഫോട്ടോ. മകൻ പ്രണവിനും ബന്ധുവിനുമൊപ്പം ജിമ്മിൽ വച്ച് എടുത്ത മോഹൻലാലിന്റെ ഫോട്ടോ നിമിഷങ്ങൾക്കകം വൈറലായതിന്റെ പിന്നിലെ കാരണവും അത് തന്നെയാവാം.

ബന്ധുവായ മോഹനെയും പ്രണവിനേയും തോളിലേറ്റി പുഷ് അപ്പ് ചെയ്യുന്ന ഫോട്ടോയാണ് ആരാധകർ നെഞ്ചേറ്റിയത്. ലാലിന്റെ ആരോഗ്യത്തെ പുകഴ്‌ത്തിയാണ് പ്രശംസകളേറെയും. കഠിനമായ വർക്ക് ഔട്ടിനു ശേഷം മകൻ പ്രണവിനും കസിൻ മോഹനുമൊപ്പം പോസ് ചെയ്തത് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ എത്തിയത്.

ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് മിനുട്ടുകൾക്ക് അകം തന്നെ ആയിരത്തോളം പേർ ലൈക്കുകയും പതിനായിരത്തോളം പേർ ഷെയർ ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP