Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലുങ്ക് ഭാഷ പഠിച്ചിട്ടും മോഹൻലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; ജനതാ ഗാരേജിന്റെ റീലിസ് വൈകുന്നതിന് കാരണം ഡബ്ബിങ്ങിലെ പിഴവ് മൂലമെന്ന റിപ്പോർട്ടുമായി തെലുങ്ക് മാദ്ധ്യമങ്ങൾ; വാർത്ത നിഷേധിച്ച് താരത്തിനോട് അടുപ്പമുള്ളവർ

തെലുങ്ക് ഭാഷ പഠിച്ചിട്ടും മോഹൻലാലിന്റെ ഡബ്ബിങ് ശരിയാകുന്നില്ല; ജനതാ ഗാരേജിന്റെ റീലിസ് വൈകുന്നതിന് കാരണം ഡബ്ബിങ്ങിലെ പിഴവ് മൂലമെന്ന റിപ്പോർട്ടുമായി തെലുങ്ക് മാദ്ധ്യമങ്ങൾ; വാർത്ത നിഷേധിച്ച് താരത്തിനോട് അടുപ്പമുള്ളവർ

തുടർച്ചയായി രണ്ട് തെലുങ്ക് ചിത്രങ്ങൾ ആണ് മലയാളത്തിന്റെ സൂപ്പർ താരം പൂർത്തിയാക്കി യിരിക്കുന്നത്. ചന്ദ്രശേഖർ യെലേറ്റി സംവിധാനം ചെയ്ത മനമന്ദയും കോരട്ലാ ശിവയുടെ ജനതാ ഗാരേജും. രണ്ടിലും താരം തന്നെയാണ് ഡബ്ബിങ് ചെയ്യുന്നവാർത്ത മുമ്പേ പ്രചരിച്ചിരുന്നു. നടൻ ഇതിനായി തെലുങ്ക് പഠിക്കുന്നതായും വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തെലുങ്ക് മാദ്ധ്യമങ്ങൾ പറയുന്നത് ലാലേട്ടന്റെ ഡബ്ബിങ് മോശമാണെന്നും ഇതിനാൽ ചിത്രങ്ങൾ വൈകുന്നുവെന്നുമാണ്.

മോഹൻലാലിന്റെ തമിഴ് ഉച്ചാരണത്തിൽ സംവിധായകൻ കോരട്ലാ ശിവ തൃപ്തനല്ലെന്നും ഇത് മോഹൻലാലിനെ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അടിസ്ഥാന രഹിതമായ വാർത്തയാണ് ഇതെന്നാണ് മോഹൻലാലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മനമന്ദയുടെ സംവിധായകൻ ചന്ദ്രശേഖർ യെലേട്ടിയുടെ നിർബന്ധപ്രകാരമാണ് തെലുങ്ക് ഡബ്ബിംഗിന് ലാൽ തയ്യാറായതെന്നും ഇക്കാര്യത്തിൽ രണ്ട് സംവിധായകരും തൃപ്തരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ മോഡുലേഷനോ ഉച്ചാരണശുദ്ധിയോ ഇല്ലാത്തത് കഥാപാത്രത്തിന്റെ സ്വീകാര്യതയെ ബാധിക്കുമെന്നും മറ്റൊരാളെ വച്ച് ഡബ്ബ് ചെയ്യണമെന്നും ശിവ പറഞ്ഞതായും അറിയുന്നു. ചന്ദ്രശേഖർ യെലേട്ടിയെ കണ്ട് താൻ എടുത്ത തീരുമാനം തെറ്റായി പോയെന്ന് ശിവ പറഞ്ഞതായും വാർത്തയുണ്ട്.

'മനമാന്ത' എന്ന ചിത്രത്തിന് വേണ്ടി സംവിധായകൻ നിർബന്ധിച്ചതിനെ തുടർന്നാണ് മോഹൻലാൽ ഡബ്ബ് ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി തെലുങ്ക് പഠിച്ച ശേഷം ലാൽ ഡബ്ബ് ചെയ്യുകയായിരുന്നു. 'മനമാന്ത' യ്ക്ക് വേണ്ടി ലാൽ തെലുങ്ക് പഠിച്ചെന്നറിഞ്ഞ കൊരട്ടാല ശിവ, ഈ ചിത്രത്തിലും ലാൽ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. മോഹൻലാലിന്റെ ഡബ്ബിംഗിലെ പോരായ്മയാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്നും പറയുന്നു. സെപ്റ്റംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിലവിലെ വിവരം. മനമാന്തയുടെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോഴും മോഹൻലാലിന്റെ ഡബ്ബിങ് സംബന്ധിച്ച
വിമർശനങ്ങൾ ഉയർന്നിരുന്നു.

നൂറ് കോടി ബജറ്റിൽ ശിവ സംവിധാനം ചെയ്ത ജനതാ ഗാരേജിൽ മോഹൻലാലിനെ കൂടാതെ ജൂനിയർ എൻടിആറും ഉണ്ണി മുകുന്ദനുമുണ്ട. ജൂനിയർ എൻടിആറാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP