Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുമ്പും വിദ്യാർത്ഥികൾ തോറ്റിരുന്നു, എന്നാൽ അതിന്റെ പേരിൽ വീട്ടിലും വിദ്യാലയത്തിലും അവർ പീഡിപ്പിക്കപ്പെട്ടിരുന്നില്ല; നിങ്ങൾ സ്വയം അതിജീവിക്കണം, ഇടിമുറിക്കാർ ഉപദേശത്തിന് അർഹരല്ല: കുട്ടികൾക്ക് വേണ്ടി കണ്ണീർ പൊഴിച്ച് മോഹൻലാലിന്റെ ബ്ലോഗ്

മുമ്പും വിദ്യാർത്ഥികൾ തോറ്റിരുന്നു, എന്നാൽ അതിന്റെ പേരിൽ വീട്ടിലും വിദ്യാലയത്തിലും അവർ പീഡിപ്പിക്കപ്പെട്ടിരുന്നില്ല; നിങ്ങൾ സ്വയം അതിജീവിക്കണം, ഇടിമുറിക്കാർ ഉപദേശത്തിന് അർഹരല്ല: കുട്ടികൾക്ക് വേണ്ടി കണ്ണീർ പൊഴിച്ച് മോഹൻലാലിന്റെ ബ്ലോഗ്

തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച് മോഹൻലാലിന്റെ ബ്ലോഗ്. 'കുട്ടികൾക്ക് കണ്ണീരോടെ' എന്ന തലക്കെട്ടിൽ എഴുതിയ പുതിയ ബ്ലോഗിലാണ് ലാൽ ഈ വിഷയത്തിൽ മനസ് തുറക്കുന്നത്. 'മുൻകാലങ്ങളിലും വിദ്യാർത്ഥികൾ തോറ്റിരുന്നു. പക്ഷേ അതിന്റെ പേരിൽ വീട്ടിലും വിദ്യാലയത്തിലും അവർ പീഡിപ്പിക്കപ്പെട്ടിരുന്നില്ല. പണ്ട് ചൂരലടി ആയിരുന്നെങ്കിൽ ഇന്നത് ഇടിമുറിയായി. ഈ സമ്മർദ്ദങ്ങളിലാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്. കൂടാതെ അച്ഛനും സഹോദരനും അമ്മാവനും പോലും അവരെ പല തരത്തിൽ പീഡിപ്പിക്കുന്നു.'- ലാൽ എഴുതുന്നു.

കുട്ടികളോട് ഇങ്ങനെ ചെയ്യുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും കാരണം അവർ ഉപദേശംപോലും അർഹിക്കുന്നില്ലെന്നും മോഹൻലാൽ കുറിക്കുന്നു. സമ്മർദ്ദങ്ങളെ ചെറുത്ത് മുന്നേറുകയാണ് പ്രതിവിധിയെന്നും ലാൽ കുട്ടികളോട് പറയുന്നു. പ്രോഗ്രസ് കാർഡ് കൊണ്ടുവരുമ്പോൾ, അത് അച്ഛനോ അമ്മയോ കാണുമ്പോൾ അൽപ നേരത്തേക്കുള്ള മുറുമുറുപ്പ്, ഗുണദോഷിക്കൽ, അതിൽ എല്ലാം കഴിഞ്ഞു.

പണ്ട് ഗുണദോഷിക്കലായിരുന്നെങ്കിൽ ഇന്ന് എഴുതിത്ത്തള്ളലായി. ഈ സമ്മർദ്ദങ്ങൾ സഹിക്കാൻ കഴിയാതെ വരുമ്പോളാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്. കൂടാതെ അച്ഛനും സഹോദരനും അമ്മാവനും മുത്തച്ഛൻ പോലും അവരെ പല തരത്തിൽ പീഡിപ്പിക്കുകയും ചെയ്യുന്നതായി ബ്ലോഗിൽ മോഹൻലാൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP