Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒടിയനിലെ മോഹൻ ലാലിനൊപ്പം മത്സരിക്കാൻ ഒരുങ്ങുന്നത് പ്രണവ് മോഹൻലാൽ; സൂപ്പർ താരത്തിന്റെതും താര പുത്രന്റെ അരങ്ങേറ്റ ചിത്രത്തിന്റെയും തുടക്കം ഒരേ ദിവസം

ഒടിയനിലെ മോഹൻ ലാലിനൊപ്പം മത്സരിക്കാൻ ഒരുങ്ങുന്നത് പ്രണവ് മോഹൻലാൽ; സൂപ്പർ താരത്തിന്റെതും താര പുത്രന്റെ അരങ്ങേറ്റ ചിത്രത്തിന്റെയും തുടക്കം ഒരേ ദിവസം

ലയാള സിനിമയിലെ താര രാജാവ് മോഹൻ ലാലിന്റെയും താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തിന്റെയും സിനിമയ്ക്ക് ഒരേ ദിവസം തുടക്കം. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഏറെ ചർച്ചയായ മോഹൻ ലാൽ ചിത്രം ഒടിയന്റേയും പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിന്റെയും തുടക്കമാണ് ഒരേ ദിവസം നടക്കുന്നത്.

മോഹൻലാലിന്റെ ജന്മനാട്ടിൽ ഒടിയൻ സിനിമയുടെ പൂജയും, മകന്റെ ആദ്യ സിനിമയുടെ പൂജയും ഒരുമിച്ച് നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. രണ്ട് സിനിമകളുടെയും ചിത്രീകരണം ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. ഒടിയൻ മോഷൻ പോസ്റ്റർ ഇന്നലെ പുറത്ത് വന്നിരുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് ഇത് യൂട്യൂബിലൂടെ കണ്ടത്.

വി എ ശ്രീകുമാര മേനോൻ സംവിധാനം ചെയ്യുന്ന മോഹൻ ലാലിന്റെ ഒടിയൻ എന്ന സിനിമ പ്രധാനമായും ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. ഒന്നാമൻ, പുനർജനി എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച പ്രണവ് നായകനായി അരങ്ങേറുന്ന സിനിമയുടെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഒടിയൻ എന്ന സിനിമയും പ്രണവ് മോഹൻലാൽ ചിത്രവും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

ആറ് മാസത്തിലേറെയായി ജീത്തു ജോസഫ് ചിത്രത്തിനായി പ്രണവ് ആരോഗ്യം ക്രമീകരിക്കുകയായിരുന്നു. വിദേശത്ത് പാർകൗർ പരീശീലിക്കുകയും ചെയ്തു. ഫാമിലി ആക്ഷൻ ത്രില്ലറാണ് സിനിമയെന്നാണ് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം പ്രണവ് സിനിമയുടെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

മാജിക്കൽ റിയലിസം കടന്നുവരുന്ന ഒടിയൻ ഫാന്റസി ത്രില്ലറാണ്. കെ ഹരികൃഷ്ണനാണ് തിരക്കഥ. ഷാജിയാണ് ഛായാഗ്രഹണം. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും സിനിമയിലുണ്ട്. മഹാഭാരത എന്ന ആയിരം കോടി പ്രൊജക്ടിന് മുമ്പ് ശ്രീകുമാർ മേനോൻ ചെയ്യുന്ന സിനിമ കൂടിയാണ് ഒടിയൻ. പുറത്തുവന്ന് 24 മണിക്കൂറിനകം പത്ത് ലക്ഷത്തിന് മുകളിലാണ് ഒടിയൻ മോഷൻ പോസ്റ്റർ കണ്ടവരുടെ എണ്ണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP