Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ കൊല്ലം എംഎൽഎ; യാത്രക്കാരനായി ലാലേട്ടൻ; മോഹൻലാലുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ കഥ പറഞ്ഞ് മുകേഷ് ഇട്ട സെൽഫീ വൈറലാകുന്നു

ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ കൊല്ലം എംഎൽഎ; യാത്രക്കാരനായി ലാലേട്ടൻ; മോഹൻലാലുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ കഥ പറഞ്ഞ് മുകേഷ് ഇട്ട സെൽഫീ വൈറലാകുന്നു

സാധരണക്കാരുടെ വാഹനമായ ഓട്ടോയിൽ ഇരുന്ന് മോഹൻലാലിന്റെയും മുകേഷിന്റെയും ഒരു കിടിലൻ സെൽഫിയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുകേഷ് ഡ്രൈവിങ് സീറ്റിലും ലാൽ പിൻ സീറ്റിലും ആണ് ഇരിക്കുന്നത്. മുകേഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മോഹൻലാലിനൊപ്പമുള്ള സെൽഫിക്കൊപ്പം സുഹൃത്ത് ബന്ധെത്തപ്പറ്റി ആരാധകരുമായി പങ്കു വച്ചത്. ലാലിനെ പോലെ ജീവിതത്തിലെ ഏത് ഘട്ടത്തിലും കൂടെ നിൽക്കുന്ന സൗഹൃദങ്ങൾ തന്റെ ഭാഗ്യമാണെന്ന് മുകേഷ് പറയുന്നു.

സൗഹൃദങ്ങൾ തന്റെ വീക്കനസാണെന്ന് മോഹൻലാൽ പറയാറുണ്ട്. ഇതുപോലുള്ള സുഹൃത്തുക്കളുള്ളതാണ് തന്റെ ഭാഗ്യംമെന്നാണ് മുകേഷ് കുറിച്ചത്.ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാർ നമുക്ക് ഉണ്ടാവുന്നു. എന്നാൽ അതിൽ ചിലർ മാത്രം ഏതു അവസ്ഥയിലും ഏതു കാലഘട്ടത്തിലും നമ്മോടു കൂടെ നിൽക്കുന്നു. അങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് തികച്ചും ഭാഗ്യം തന്നെയാണെന്നും മുകേഷ് പറയുന്നു.

ലാലും മുകേഷും ഒന്നിച്ചു ഓട്ടോറിക്ഷയിൽ കയറി സെൽഫിയെടുക്കുന്ന ഒരു ചിത്രം മോഹൻലാലിന്റെ സുഹൃത്തായ ആന്റണി പെരുമ്പാവൂർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. അതെതുടർന്നാണ് മുകേഷ് തന്റെ ഫേസ്‌ബുക്കിൽ പേജിൽ ഇങ്ങനെ പോസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP