Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്താനത്തെ പ്രണയിക്കാൻ മുക്ത വീണ്ടും തമിഴിലേക്ക്; ഇടവേളയ്ക്ക് ശേഷം നടിയുടെ തിരിച്ചുവരവ് തമിഴിലെ ഹിറ്റ് ജോഡികൾക്കൊപ്പം

സന്താനത്തെ പ്രണയിക്കാൻ മുക്ത വീണ്ടും തമിഴിലേക്ക്; ഇടവേളയ്ക്ക് ശേഷം നടിയുടെ തിരിച്ചുവരവ് തമിഴിലെ ഹിറ്റ് ജോഡികൾക്കൊപ്പം

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി മുക്ത ഇടവേളയ്ക്ക് ശേഷം സജീവമാകുന്നു. മലയാളിയാണെങ്കിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് അന്യ ഭാഷാ ചിത്രങ്ങളിലാണ്. ഇപ്പോഴിതാ കുറച്ച് നാളുകളായി സിനിമയിൽ സജീവമല്ലാതിരുന്ന നടി തമിഴിലെ ഹിറ്റ് ജോഡികൾക്കൊപ്പം മടങ്ങിവരവിനൊരുങ്ങുകയാണ്.

എം. രാജേഷ് സംവിധാനം ചെയ്യുന്ന വാസുവും സിവനും ഒന്ന പടിച്ചവങ്ക(വി എസ്.ഒ.പി) എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ആര്യയും തമന്നയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മുക്തയുടെ നായകനാകുന്നത് സന്താനമാണ്. ചിത്രത്തിൽ മുക്തയ്ക്കും സന്താനത്തിനും തുല്യ പ്രാധാന്യമുണ്ടെന്ന് സിനിമാ വൃത്തങ്ങൾ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

രാജേഷ് മുന്പ് സംവിധാനം ചെയ്ത 'ശിവ മനസുള്ള ശക്തി', ബോസ് എങ്കിര ഭാസ്‌ക്കരൻ', 'ഒരു കൽ ഒരു കണ്ണാടി', 'ഓൾ ഇൻ ആൾ അഴകു രാജ' എന്നീ ചിത്രങ്ങളിലും സന്താനം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. താമരഭരണിക്ക് ശേഷം മുക്ത വീണ്ടും തമിഴിൽ എത്തുന്ന ചിത്രം കൂടിയാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP