Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം പൂവണിഞ്ഞു; നടി മുക്ത വിവാഹിതയാകുന്നു; റിമി ടോമിയുടെ സഹോദരൻ റിങ്കുവുമായുള്ള വിവാഹം ഈമാസം 30ന് ഇടപ്പള്ളി പള്ളിയിൽ

പ്രണയം പൂവണിഞ്ഞു; നടി മുക്ത വിവാഹിതയാകുന്നു; റിമി ടോമിയുടെ സഹോദരൻ റിങ്കുവുമായുള്ള വിവാഹം ഈമാസം 30ന് ഇടപ്പള്ളി പള്ളിയിൽ

കൊച്ചി: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം. 30ന് ഇടപ്പള്ളി പള്ളിയിൽ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയിൽ നടക്കും. ലാൽ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവ സാന്നിധ്യമാണ്. ആർഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെയാണു വിവാഹം.

ആര്യ നായകനായ വാസുവും ശിവയും ഒന്നാ പഠിച്ചവങ്കെയാണ് എന്നതാണ് മുക്തയുടെ പുറത്തിറങ്ങാനുള്ള സിനിമ. ഇതിൽ ഉപനായികയുടെ വേഷത്തിലാണ് മുക്ത അഭിനയിക്കുന്നത്. വിവാഹ കാര്യ ഫേസ്‌ബുക്കിലൂടെ മുക്തയും അറിയിച്ചിട്ടുണ്ട്. റിങ്കു ടോമി ചിത്രം സഹിതമാണ് മുക്തയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. താമരഭരണി, ഗോൾ, നസ്രാണി, ഹെയ്‌ലസ, കാഞ്ചീപുരത്തെ കല്യാണം എന്നിവ മുക്തയുടെ മറ്റ് ചിത്രങ്ങൾ.

അടുത്തിടെ നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിൽൽ ഡാൻസ് രംഗത്തിൽ മുക്ത അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബനൊപ്പമുള്ള ഈ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ റിലീസ് ചെയ്ത യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിൽ ഡാൻസ് ടീച്ചറുടെ വേഷത്തിലും മുക്ത അഭിനയിച്ചു.

മുക്ത എൽസ ജോർജ്ജെന്നാണ് മുക്തയുടെ മുഴുവൻ പേര് കോതമംഗലം സ്വദേശികളായ ജോർജ്ജിന്റെയും സാലിയുടെയും മകളാണ്. ടെലിവിഷൻ ഷോകളിലൂടെയും കലോത്സവ വേദികളിലൂടെയുമാണ് മുക്ത സിനിമയിലേക്ക് ചുവടുവെക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത സ്വർണം എന്ന സീരിയലിൽ അഭിനയിച്ചാണ് അഭിനയ രംഗത്ത് തുടങ്ങിയത്. അച്ച് എട്ടാംക്ലാസിലായിരുന്നും മുക്ത. ഈ സീരിയലിലൂടെ ശ്രദ്ധ നേടിയപ്പോഴാണ് ലാൽ ജോസ് അച്ഛനുറങ്ങാത്ത വീട്ടിലേക്ക് ക്ഷണിക്കുന്നത്.

അച്ഛനുറങ്ങാത്ത വീട്ടിൽ ഏറെ ശ്രദ്ധനേടിയ നടിയുടെ തമിഴകത്തേക്ക് ചുവടുവച്ചു. തമിഴകത്തിൽ ഭാനു എന്ന പേരിലാണ് മുക്ത അഭിനയിച്ചിരുന്നത്. തമിഴിൽ കൂടാതെ തെലുങ്ക് സിനിമയിലും മുക്ത അഭിനയിച്ചിട്ടുണ്ട്. മലയാളം ചാനലുകളിലെ അവാർഡുകളിലെ സ്ഥിര സാന്നിധ്യം കൂടിയാണ് മുക്ത. ക്ലാസിക്കൽ നർത്തകി കൂടിയായ മുക്തയ്ക്കായി കൊച്ചിയിൽ ഒരു ഡാൻസ് ട്രൂപ്പുമുണ്ട്. ഇങ്ങനെ അവർഡ് വേദികളിലെ കണ്ടു മുട്ടലാണ് റിമി ടോമിയുടെ സഹോദരനുമായുള്ള പ്രണയത്തിലേക്ക് നയിച്ചത്. റിമി ടോമിയുടെ സംഗീത പരിപാടികളിൽ റിങ്കുവും ഒപ്പം വരാറുണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തിന് വഴിമാറിയതും ഇപ്പോൾ വിവാഹത്തിലേക്ക് നീങ്ങിയതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP