Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കാലത്ത് സുഹൃത്തായിരുന്നു നടൻ മുരളി ശത്രുവായത് എന്തിനെന്നറിയില്ല; മുരളിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ച് മമ്മൂട്ടി വികാരാധീനനായി; വിഡിയോ കാണാം

ഒരു കാലത്ത് സുഹൃത്തായിരുന്നു നടൻ മുരളി ശത്രുവായത് എന്തിനെന്നറിയില്ല; മുരളിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ച് മമ്മൂട്ടി വികാരാധീനനായി; വിഡിയോ കാണാം

ഭിനയത്തിൽ തുല്യതയുള്ള ചില നടന്മാർ സ്‌ക്രീൻൽ ഒരുമിച്ചു അഭിനയിക്കുമ്പോൾ പ്രേക്ഷകർ ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെയുള്ള രണ്ട് നടന്മാരായിരുന്നു മമ്മൂട്ടി യും മുരളിയും. ഇരുവരും അഭിനയിച്ചിട്ടുള്ള സിനിമകളില്ലെല്ലാം തന്നെ ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും വൈകിരികതയുടെ ബന്ധനം അനുഭവപ്പെടുന്നവയാണ്. അമരം, ഇൻസ്‌പെക്ടർ ബൽറാം എന്നിവ ഉദാഹരണങ്ങളാണ്.

സിനിമയിലെന്ന പോല ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു നടൻ മുരളിയും മമ്മൂട്ടിയും. എന്നാൽ സുഹൃത്തായിരുന്ന മുരളി എപ്പോഴോ ശത്രുവായി മാറിയെന്നാണ് മമ്മൂട്ടി പറയുന്നത്.ഒരു പരിപാടിക്കിടെ സംവിധായകൻ രഞ്ജിത്തുമായി മുരളിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കവേ ആണ് മമ്മൂട്ടി ഈ വിവരം വെളിപ്പെടുത്തിയത്. ഇത് പറയുമ്പോൾ പലപ്പോഴും അേദ്ദഹത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

പലപ്പോഴും സിനിമയിൽ തങ്ങൾ വില്ലനും നായകനുമായിരുന്നു. പക്ഷെ വ്യക്തിപരമായി വൈകാരികമായി വളരെ അടുപ്പത്തിലായിരുന്നു. തന്നെ ജർമ്മൻ നടനായ ക്ലൗൻ കിന്‌സ്‌കിയുമായാണ് മുരളി താരതമ്യപ്പെടുത്തി യതെന്നും മമ്മൂട്ടി ഓർമ്മിച്ചു. ദേശീയ അവാർഡ് കിട്ടിയ സമയത്തായിരുന്നു അത്.' അഗിർ, ദ റാത്ത് ഓഫ് ഗോഡ് എന്ന സിനിമ ചെയ്യുമ്പോൾ മുരടനായ ക്ലൗൺ കിൻസ്‌കിയെ സംവിധായകൻ കാട്ടിലൂടെ നടത്തിയിട്ടുണ്ട്. അതുപോലെ മമ്മൂട്ടിയെയും നമ്മൾ നടത്തിയിട്ടുണ്ട്, അയാൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിലൂടെ' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

പിന്നീട് എപ്പോഴോ അകൽച്ചയിലായി.എന്തിനാണ് എന്നറിയാത്ത ആ ശത്രുത ഇപ്പോഴും തന്നെ വേദനിപ്പിക്കുന്നെന്നും വികാരാധീനനായി മമ്മൂട്ടി പറഞ്ഞു. ലോഹിതദാസ് ഒക്കെ കടന്നുപോയപ്പോഴും വേദനിച്ചെങ്കിലും അതൊക്കെ സ്‌നേഹത്തോടെയായിരുന്നു. ഇത് പക്ഷെ ആ കാരണമറിയാത്ത ശത്രുതയോടെ തന്നെ എന്നത് മറക്കാനാവാത്ത വേദനയായെന്നും നടൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP