Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദ്യാ ബാലന്റെ ഭർത്താവായി മുരളി ഗോപി എത്തും; കമല സുരയ്യയാവാൻ മലയാളം പഠിച്ച് ബോളിവുഡ് സുന്ദരി

വിദ്യാ ബാലന്റെ ഭർത്താവായി മുരളി ഗോപി എത്തും; കമല സുരയ്യയാവാൻ മലയാളം പഠിച്ച് ബോളിവുഡ് സുന്ദരി

മല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുരളി ഗോപിയും. ചിത്രത്തിൽ വിദ്യാ ബാലൻ അവതരിപ്പിക്കുന്ന കമല സുരയ്യയുടെ ഭർത്താവിന്റെ വേഷത്തിലാണ് മുരളിഗോപി എത്തുന്നത്.

ഇത് ആദ്യമായാണ് മുരളിഗോപി വിദ്യാ ബാലനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജാണ് നായക വേഷം അവതരിപ്പിക്കുന്നത്. നടി വിദ്യാ ബാലൻ കമല സരയ്യയായി അഭിനയിക്കാനുള്ള ഗൃഹപാഠത്തിലാണ്. അതിനായി മലയാളം നന്നായി പഠിച്ചു വരുന്നു.

മാധവിക്കുട്ടി എന്ന കമലയുടെ വിവാഹജീവിതം, എഴുത്ത്, മതം മാറൽ എന്നിങ്ങനെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രം മലയാളത്തിലും ഇംഗ്ലീഷിലുമായി ചിത്രീകരിക്കും. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP