Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുപ്പാക്കി 2 വിൽ  വിജയ് ഇല്ല; മുരുഗദോസ് നായകനായി പരിഗണിക്കുന്നത് മഹേഷ് ബാബുവിനെ

തുപ്പാക്കി 2 വിൽ  വിജയ് ഇല്ല; മുരുഗദോസ് നായകനായി പരിഗണിക്കുന്നത് മഹേഷ് ബാബുവിനെ

ളയദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് തുപ്പാക്കി. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്‌ളബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള പദ്ധതിയിലാണ് സംവിധായകൻ. എന്നാൽ രണ്ടാം ഭാഗത്തിൽ വിജയ് ആയിരിക്കില്ല നായകനെന്നാണ് സൂചന.

ചിത്രത്തിലെ നായകൻ തെലുങ്ക് നടൻ മഹേഷ് ബാബുവാണെന്നാണ് സൂചന. ഇളയ ദളപതി വിജയ്ക്ക് ഉടൻ ഡേറ്റില്ലാത്തതിനാൽ ഈ കഥ തെലുങ്കിലെ സൂപ്പർസ്റ്റാർ മഹേഷ്ബാബുവിനെ നായകനാക്കി ചെയ്യിക്കാൻ മുരുഗദോസ് തീരുമാനിച്ചുവെന്നാണ് സൂചന.

മഹേഷ്ബാബു നായകനാകുന്നതുകൊണ്ടുതന്നെ ഈ സിനിമ തമിഴിനൊപ്പം തെലുങ്ക് പതിപ്പും ചിത്രീകരിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. തുപ്പാക്കിക്ക് ക്യാമറ ചലിപ്പിച്ച സന്തോഷ് ശിവനാണ് ഈ പ്രൊജക്ടിന്റെയും ഛായാഗ്രാഹകൻ.സന്തോഷ് ശിവൻ ആദ്യമായാണ് ഒരു തെലുങ്ക് സിനിമയ്ക്ക് ക്യാമറ ചെയ്യുന്നത്.

ഹാരിസ് ജയരാജാണ് ഈ സിനിമയ്ക്ക് സംഗീതം നൽകുന്നത്. പാട്ടുകളുടെ ജോലി ഹാരിസ് ആരംഭിച്ചുകഴിഞ്ഞു. തെലുങ്കിൽ മഹേഷ്ബാബുവും തമിഴിൽ വിജയും അഭിനയിക്കട്ടെ എന്ന രീതിയിൽ എഴുതിത്ത്തുടങ്ങിയ തിരക്കഥയാണ് ഇത്. വിജയ്ക്ക് സമയമില്ലാത്തതിനാൽ രണ്ട് ഭാഷയിലും മഹേഷ്ബാബു നായകനാകുകയാണ്.

100 കോടിയാണ് ഈ പ്രൊജക്ടിന്റെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ. ഇതൊരു യൂണിവേഴ്‌സൽ സബ്ജക്ടാണെന്നും അതുകൊണ്ടുതന്നെ മഹേഷ്ബാബുവിന്റെ കരിയറിൽ ഒരു നാഴികക്കല്ലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മഹേഷ്ബാബു തന്നെയായിരിക്കും ചിത്രത്തിന്റെ ഒരു നിർമ്മാതാവ്. ശ്രുതി ഹാസനോ ദീപിക പദുക്കോണോ ചിത്രത്തിൽ നായികയാകും.

കത്തി, പുലി എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പരാജയങ്ങൾ വിജയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കെയാണ് തുപ്പാക്കി 2 വിൽ നിന്നും വിജയ് ഒഴിവായ വാർത്തയും വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP