Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തേ പെണ്ണേ പിണങ്ങല്ലേ'; എസ്‌ഐ ബിജുവിന് മുന്നിൽ തടവുകാരൻ പാടിയ പാട്ടും വരികളും ഹിറ്റാകുന്നു; പാട്ടും അഭിനയവും ഒരുപോലെ മികച്ചതാക്കി സുരേഷ് തമ്പാനൂർ

മുത്തേ പെണ്ണേ പിണങ്ങല്ലേ'; എസ്‌ഐ ബിജുവിന് മുന്നിൽ തടവുകാരൻ പാടിയ പാട്ടും വരികളും ഹിറ്റാകുന്നു; പാട്ടും അഭിനയവും ഒരുപോലെ മികച്ചതാക്കി സുരേഷ് തമ്പാനൂർ

നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലെ ഗാനങ്ങളെല്ലാം ഏറെ ഏറെ ഹിറ്റാണ്. ഇടവേളയ്ക്ക് ശേഷം ജെറി അമൽദേവാണ് സംഗീത സംവിധാനം നിർവഹിച്ചത്. പൂക്കൾ പനിനീർപ്പൂക്കൾ എന്ന ആദ്യ ഗാനം ഏറെ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൽ ശ്രദ്ധേയമാകുന്ന മറ്റൊരു ഗാനമുണ്ട്. നിവിൻ പോളി കഥാപാത്രം എസ്‌ഐ ബിജു പൗലോസിന് മുന്നിൽ മേശയിൽ താളമടിച്ച് തടവുകാരിൽ ഒരാൾ പാടുന്ന പാട്ടാണത്.

വാദ്യോപകരണങ്ങളുടെ പശ്ചാത്തലം ഇല്ലാതെയാണ് ഈ പാട്ട്. ഈ ശ്രദ്ധേയഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. സീനിൽ അഭിനയിച്ചിരിക്കുന്ന വി സുരേഷ് തമ്പാനൂർ തന്നെയാണ് ഈ ഗാനം പിന്നണിയിലും പാടിയിരിക്കുന്നത്. വരികളും സംഗീതവും സുരേഷിന്റേതാണ്. സോഷ്യൽ മീഡിയയിൽ റാപ്പ് ഗാനത്തിലൂടെ ശ്രദ്ധേയനായ ചന്ദ്രനും ഒപ്പം താളം പിടിച്ച് സുരേഷിനൊപ്പമുണ്ട്.

വരികൾ

മുത്തേ, പൊന്നേ പിണങ്ങല്ലേ..
എന്തേ കുറ്റം ചെയ്തു ഞാൻ
എന്തിന് പെണ്ണേ നിനിക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ..
രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ
നീയല്ലേ കനവാകെ
പകലിന്റെ മടിയിൽ മിഴി തുറന്നാൽ
രാവത്തും വരക്കും നിൻരൂപം മുന്നിൽ
മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും
വെളിച്ചമെന്നിൽ തൂകുന്ന വിളക്കും
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തുഞാൻ...
ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം
താനേ തന്നന്നേ തന്നാനേ താനന്നേ
ചേലുള്ള കല്ലുള്ള മാലകൾ വാങ്ങാം
കണ്ണാടി വളവിൽക്കും കടയിലും കേറാം
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
കനവോളം കണ്ണോളം നോക്കിയിരിക്കാം
കാതോട്കാതോരം കഥകൾ പറയാം
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തുഞാൻ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP