Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഷോർ മരിച്ചിട്ട് സിനിമയിൽ നിന്ന് ആരും ഇതുവരെ തിരിഞ്ഞ് നോക്കിയില്ല; സുഹൃത്തായ ധനുഷ് പോലും വിളിച്ചില്ല; രണ്ട് സിനിമകളുടെ പ്രതിഫലമായി നടൻ പ്രകാശ് രാജ് മൂന്ന് ലക്ഷം രൂപ നല്കാനുണ്ട്; സിനിമാ മേഖലയ്‌ക്കെതിരെ വിമർശനവുമായി കിഷോറിന്റെ പിതാവ്

കിഷോർ മരിച്ചിട്ട് സിനിമയിൽ നിന്ന് ആരും ഇതുവരെ തിരിഞ്ഞ് നോക്കിയില്ല; സുഹൃത്തായ ധനുഷ് പോലും വിളിച്ചില്ല; രണ്ട് സിനിമകളുടെ പ്രതിഫലമായി നടൻ പ്രകാശ് രാജ് മൂന്ന് ലക്ഷം രൂപ നല്കാനുണ്ട്; സിനിമാ മേഖലയ്‌ക്കെതിരെ വിമർശനവുമായി കിഷോറിന്റെ പിതാവ്

തമിഴ് സിനിയിലെ ശ്രദ്ധേയനായ യുവ എഡിറ്ററും ദേശീയ അവാർഡ് ജേതാവുമായ കിഷോറിന്റെ മരണശേഷം സിനിമാ മേഖലയിൽ നിന്നും നേരിട്ട നെറികേടുകൾ തുറന്ന് പറഞ്ഞ് പിതാവ് രംഗത്ത്. കിഷോർ മരിച്ചിട്ട് ഒരു വർഷമായെന്നും സിനിമയിൽ നിന്ന് ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഈ പിതാവ് പറയുന്നു  തന്റെ മകൻ കിഷോർ മരിച്ച സമയത്ത് ഒന്ന് വിളിച്ച് അന്വേഷിക്കുക കൂടി ചെയ്യാത്ത നടനാണ് ധനുഷെന്ന് പിതാവ് ആരോപിക്കുന്നു. ധനുഷ് നായകനായി എത്തിയ ആടുകളം എന്ന ചിത്രത്തിലൂടെയായിരുന്നു കിഷോറിന് ആദ്യ ദേശീയപുരസ്‌കാരം ലഭിക്കുന്നത്. ആടുകളത്തിന്റെ ചിത്രീകരണവേളകളിൽ ധനുഷും കിഷോറും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും ത്യാഗരാജ് പറയുന്നു.

വെട്രിമാരന്റെ പഴ്‌സണൽ അസിസ്റ്റന്റാണ് വിസാരണൈ എന്ന ചിത്രത്തിലെ എഡിറ്റിംഗിന് കിഷോറിന് ദേശീയ അവാര്ഡ് കിട്ടിയ വിവരം വിളിച്ചറിയിച്ചത്.കിഷോറിന്റെ മരണശേഷം വെട്രിമാരനും ലോറൻസും ഒരു പാട് സഹായിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ രണ്ട് ലക്ഷവും ശരത് കുമാർ ഒരു ലക്ഷവും നൽകിയിരുന്നു. കിഷോർ ജോലി ചെയ്ത രണ്ട് സിനിമകളുടെ പ്രതിഫലമായി നടൻ പ്രകാശ് രാജ് ഇപ്പോഴും മൂന്ന് ലക്ഷം രൂപ തരാനുണ്ട്.

അവാർഡ് തനിക്കെന്തിനാണെന്ന് വേദനയോടെ ഈ അച്ഛൻ ചോദിക്കുന്നു. ഒരു അവാർഡല്ലാതെ തന്റെ മകന് മറ്റൊന്നും ലഭിച്ചിട്ടില്ലെന്നും 73കാരനായ ഈ വയോധികപിതാവ് പറയുന്നു. ഇത് മകന്റെ രണ്ടാമത്തെ പുരസ്‌കാരമാണ്. യാതൊരു സിനിമാ പാരമ്പര്യവുമുള്ള കുടുംബമല്ല തങ്ങളുടേത്. ഒരു പാട് കഷ്ടപ്പെട്ടാണ് മകൻ ഈ നിലയിലെത്തിയത്. സിനിമയ്ക്ക് വേണ്ടി കല്യാണം പോലും മാറ്റി വച്ചു. എന്നിട്ട് സിനിമ എന്താണ് തിരിച്ചു നൽകിയത്. മകന്റെ മരണത്തോടെ മാനസികമായി തളർന്നിരിക്കുകയാണെന്നും കിഷോറിന്റെ അച്ഛൻ ത്യാഗരാജൻ പറയുന്നു.

മസ്തിഷാഘാതത്തെ തുടർന്ന് കകഴിഞ്ഞ വർഷം മാർച്ച് ആറിനായിരുന്നുകിഷോർ വിടവാങ്ങിയത്. സ്റ്റുഡിയോയിൽ ജോലിക്കിടയിൽ മസ്തിഷാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കിഷോർ പിന്നീട് മരണത്തിന് കീഴ്‌പ്പെടുകയുമായിരുന്നു. അവാർഡ് ലഭിച്ച വിസാരണ എന്ന സിനിമയുടെ അവസാന ജോലികൾക്കിടെയാണ് ദുരന്തം സംഭവിക്കുന്നതും

ഇരുപത്തിയൊന്നാമത്തെ വയസിൽ പ്രശസ്ത എഡിറ്റർമാരായ ബി.ലെനിൻ, വി.ടി വിജയൻ എന്നിവരുടെ അസിസ്റ്റന്റായിട്ടാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എഴുപതോളം ചിത്രങ്ങളിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ ഈറം എന്ന ചിത്രത്തിലൂടെയാണ് കിഷോർ സ്വതന്ത്ര എഡിറ്ററാകുന്നത്. തന്റെ നാലാമത്തെ ചിത്രമായ ആടുകളത്തിലൂടെ മികച്ച എഡിറ്റർക്കുള്ള ദേശീയ പുരസ്‌കാരവും കിഷോർ സ്വന്തമാക്കി. എങ്കേയും എപ്പോതും, എതിർ നീച്ചാൽ, ഉൻ സമയൽ അരയിൽ എന്നിവയാണ് കിഷോർ എഡിറ്റിങ് നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP