Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകളുടെ കാര്യങ്ങൾ നോക്കുന്നത് ഞാൻ തന്നെ; പരിചാരകരെ വച്ചിട്ടില്ല; ലൊക്കേഷനിൽ മകളെയും കൂട്ടും; ആരാധ്യ വളരുന്നത് സാധാരണ കുട്ടിയായി; ഐശ്വര്യ മകളെക്കുറിച്ച് മനസ് തുറക്കുന്നു

മകളുടെ കാര്യങ്ങൾ നോക്കുന്നത് ഞാൻ തന്നെ; പരിചാരകരെ വച്ചിട്ടില്ല; ലൊക്കേഷനിൽ മകളെയും കൂട്ടും; ആരാധ്യ വളരുന്നത്  സാധാരണ കുട്ടിയായി; ഐശ്വര്യ മകളെക്കുറിച്ച് മനസ് തുറക്കുന്നു

കൾ ജനിച്ചപ്പോൾ സിനിമയ്ക്ക് ഇടവേള നല്കി കുടുംബിനിയായി കഴിഞ്ഞിരുന്ന ഐശ്വര്യ നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കുടുംബ ജീവിതത്തിനാപ്പം തന്നെ സിനിമയും ഒന്നിച്ചുകൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ. 

സിനിമയേക്കാൾ മുൻതൂക്കം മകളുടെ കാര്യത്തിനാണെന്നും അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നുമാണ് ഐശ്വര്യ പറയുന്നത്. മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് താൻ തന്നെയാണ്.അവൾക്ക് വേണ്ടി പ്രത്യേകം ആയമാരേയും നഴ്‌സിനേയോ ഇതുവരെ വച്ചിട്ടില്ല. പലരും കരുതുന്നത് എനിക്കും ചുറ്റും സഹായികളുടെ ഒരു കൂട്ടം തന്നെ ഉണ്ടാകുമെന്നാണ്. എന്നാൽ അത്തരത്തിൽ ഒന്നും ഇല്ലെന്നും ഐശ്വര്യ പറയുന്നു.

ഷൂട്ടിങ് സെറ്റിൽ പോകുമ്പോൾ ആരാധ്യയേയും കൂടെ കൊണ്ടുപോകാറുണ്ട്. എന്റെ ജോലിയെ കുറിച്ച് അവൾ അറിയണം. ലൊക്കേഷനും ക്യാമറയും എന്താണെന്നും അതിന്റെ യാഥാർത്ഥ്യവും മകൾ മനസിലാക്കണം. ഷൂട്ടിങ് കാണുമ്പോൾ അവൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.ഏതോ അത്ഭുത ലോകത്ത് എത്തിയ പോലെയായിരുന്നു ആദ്യമൊക്കെ അവൾ. പിന്നീട് അതെല്ലാം മാറിയെന്നും ഐശ്വര്യ പറയുന്നു.

ഐശ്വര്യയ്ക്കും മകൾക്കുമായി പ്രത്യേക വാൻ തന്നെ ഉണ്ടെന്ന വാർത്തയേയും താരം തള്ളിക്കളഞ്ഞു. അത്തരത്തിലുള്ള വാർത്തകളെല്ലാം തെറ്റാണെന്നും ഷൂട്ടിങ് സെറ്റിൽ പ്രത്യേക വാനോ മറ്റോ ഉപയോഗിക്കാറില്ലെന്നും ഷൂട്ടിങ് സെറ്റിൽ ഏത് വാഹനമാണോ ഉള്ളത് അതിൽ തന്നെ കയറിയാണ് ആരാധ്യയെ സ്‌കൂളിൽ എത്തിക്കുന്നതും വീട്ടിൽ പോകുന്നതും എല്ലാമെന്നും ഐശ്വര്യ പറയുന്നു.ജസ്ബയ്ക്ക് വേണ്ടി ഷൂട്ടിങ് ഷെഡ്യൂൾ ചെയ്തത് എന്റെ താത്പര്യാർത്ഥം തന്നെയാണ്. എനിക്ക് അനുയോജ്യമായ സമയം തന്നെ അനുവദിക്കുകയും ചെയ്തിരുന്നു. 51 ദിവസത്തെ ഷൂട്ടിങ്ങിനിടയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും ഐശ്വര്യ പറയുന്നു.

മകൾക്ക് മൊബൈൽ ഫോണുകളും ടാബ്ലറ്റുകളും കളിക്കാൻ കൊടുക്കാറില്ലെന്നും ഒരു സാധാരണ കുട്ടി എങ്ങനെയാണോ വളരുന്ന അതേ സാഹചര്യത്തിൽ തന്നെയാണ് മകളേയും വളർത്തുന്ന തെന്നും ഐശ്വര്യ പറയുന്നു.വളരെ ചെറിയ പ്രായത്തിൽ തന്നെ ആരാധ്യയുടെ മുത്തച്ഛനായ അമിതാഭ് ബച്ചൻ അവൾക്ക് ഒരു ടാബ്ലറ്റ് സമ്മാനിച്ചിരുന്നെന്നും അവളെ സംബന്ധിച്ച് അത് ഒരു പുസ്തകം പോലെ മാത്രമായിരുന്നെന്നും ഐശ്വര്യ പറയുന്നു.

ആരാധ്യയെ പരിചയപ്പെടുന്ന പലരും അവൾ വളരെ സാധാരണരീതിയിലാണ് പെരുമാറുന്നതെന്ന് പറയുന്നു. അമ്മയെന്ന നിലയ്ക്ക് എനിക്ക് ലഭിക്കാവുന്ന അംഗീകാരമാണ് അതെന്നും ഐശ്വര്യ റായ് പറയുന്നു.മറ്റെല്ലാ കുട്ടികളേയും പോലെ തന്നെ അവളും സ്‌കൂളിൽ പോകാറുണ്ട്. പാർക്കുകളിൽ പോയി കളിക്കുന്നുണ്ട്. പക്ഷേ ചില സമയങ്ങളിലെങ്കിലും അവളെ തിരിച്ചറിയുമ്പോൾ ആളുകൾ ചുറ്റുംകൂടുമെന്ന് അത് അവളിൽ അമ്പരപ്പ് ഉണ്ടാക്കാറുണ്ടെന്നും ഐശ്വര്യ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP