Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം ഉറപ്പിച്ചത് മുതൽ അവസരങ്ങൾ കുറഞ്ഞു; വിവാഹം കഴിഞ്ഞാലും സിനിമ ഉപേക്ഷിക്കില്ല; അഭിനയിക്കാൻ വിടുന്നതിൽ നാഗചൈതന്യയുടെ കുടുംബത്തിന് സന്തോഷം; സാമന്തയ്ക്ക് പറയാനുള്ളത്

വിവാഹം ഉറപ്പിച്ചത് മുതൽ അവസരങ്ങൾ കുറഞ്ഞു; വിവാഹം കഴിഞ്ഞാലും സിനിമ ഉപേക്ഷിക്കില്ല; അഭിനയിക്കാൻ വിടുന്നതിൽ നാഗചൈതന്യയുടെ കുടുംബത്തിന് സന്തോഷം; സാമന്തയ്ക്ക് പറയാനുള്ളത്

ടുത്തിടെയായി സമാന്തയുടെയും നാഗചൈതന്യയുടെയും പ്രണയവും വിവാഹവുമാണ് തെന്നിന്ത്യയിലെ ചർച്ച. വിവാഹം അടുത്ത വർഷമുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ 

സഹോദരൻ അഖിൽ അക്കിനേനിയുടെ വിവാഹത്തിന് ശേഷമാണ് സാമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമെന്നാണ് അറിയുന്നത്. വിവാഹത്തിന് ശേഷം സാമന്ത അഭിനയം ഉപേക്ഷിക്കുമോ എന്നുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ വിവാഹശേഷവും താൻ എങ്ങും പോവില്ലെന്നാണ് സാമന്ത വ്യക്കമാക്കിയിരിക്കുന്നത്.

ഈ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രം 24, തെലുങ്കു ചിത്രങ്ങളായ അ..ആ എന്നിവ സൂപ്പർ ഹിറ്റുകളായിരുന്നിട്ടും തനിക്ക് സിനിമയിൽ തിരക്കുകൾ കുറഞ്ഞെന്നും സാമന്ത പറയുന്നുയ. എന്റെ വിവാഹമാണെന്ന് അറിയിച്ചതു മുതൽ ഓഫറുകൾ കുറയുകയാണ്.. എന്താണ് സംഭവിച്ചത്.. ഞാൻ അതേ നടി തന്നെയാണ്. ഈ വർഷം തന്നെ നിരവധി ഹിറ്റു സിനിമകൾ
എന്റെതായി വന്നു. പിന്നീട് എന്താണ് പെട്ടെന്ന് എന്നെ ഒഴിവാക്കുന്നതെന്നും സാമന്ത ചോദിക്കുന്നു.

നാഗാർജുനയുടെ മരിമകളാകാൻ പോകുന്ന സമാന്തയ്ക്കൊപ്പം എങ്ങനെയാണ്
പ്രവർത്തിക്കുകയെന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം താൻ അഭിനയിക്കുന്നതിൽ നാഗാർജുനയ്ക്ക് സന്തോഷമുള്ളുവെന്ന് സമാന്ത പറയുന്നു. അഭിനയം നിർത്തരുത് അതേസമയം ഞാൻ അഭിനയം നിർത്തുന്നതിനോടാണ് നാഗാർജുനയ്ക്ക് വിഷമമെന്നും സമാന്ത പറയുന്നു. വിവാഹത്തിന് വീട്ടിൽ ഒതുങ്ങി കൂടുന്ന തെലുങ്ക്-തമിഴ് നടിമാരെ കുറിച്ചുള്ള ഉറപ്പില്ലായ്മ മാറ്റുകയാണ് തനിക്ക് വേണ്ടതെന്നും സമാന്ത പറഞ്ഞു.
നാഗചൈതന്യയുടെ സമ്മതം നാഗചൈതന്യയ്ക്ക് തന്നെ സിനിമയിൽ അഭിനയിക്കാൻ വിടാൻ താത്പര്യ കുറവില്ലെന്നും നടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP