Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലിമുരുകനിൽ മോഹൻലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല; അധികമാർക്കും അറിയാത്തൊരു മുഖം മോഹൻലാലിനുണ്ട്': ഈ സെൽഫിയെടുത്ത കഥയ്‌ക്കൊപ്പം അതും നമിത പറയുന്നു

പുലിമുരുകനിൽ മോഹൻലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല; അധികമാർക്കും അറിയാത്തൊരു മുഖം മോഹൻലാലിനുണ്ട്': ഈ സെൽഫിയെടുത്ത കഥയ്‌ക്കൊപ്പം അതും നമിത പറയുന്നു

ബോക്‌സോഫീസ് കലക്ഷനിൽ റെക്കോർഡുകൾ തകർത്ത് മുന്നോട്ടു പോകയാണ് പുലിമുരുകൻ. സിനിമയിലെ അണിയറപ്രവർത്തകരെല്ലാം അതിയായ സന്തോഷത്തിലാണ്. സിനിമയിൽ ചെറുതെങ്കിലും നല്ലൊരു റോളാണ് തെന്നിന്ത്യൻ താരം നമിതയ്ക്കുള്ളത്. നമിതയുടെ ഗംഭീരതിരിച്ചുവരവ് ചിത്രം കൂടിയാണ് അതുകൊണ്ട് തന്നെ പുലിമുരുകൻ. മോഹൻലാലിനൊപ്പമുള്ള അഭിനയ അനുഭവത്തെക്കുറിച്ച് നമിത പറയുന്നു. നല്ലൊരു ചിത്രത്തിനായാണ് ഇത്രനാളും കാത്തിരുന്നതെന്നും പുലിമുരുകന്റെ തിരക്കഥ കേട്ട ഉടൻ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും നമിത പറയുന്നു. താൻ ശരിയായ തീരുമാനമാണ് എടുത്തതെന്നും സിനിമയുടെ വിജയത്തിൽ അതിയായ സന്തോഷവുമുണ്ടെന്നും നമിത പറഞ്ഞു.

മോഹൻലാൽ എന്ന നടൻ നമുക്ക് എല്ലാവർക്കും സൂപ്പർസ്റ്റാറാണ്. പക്ഷേ അധികമാർക്കും അറിയാത്തൊരു മുഖം അദ്ദേഹത്തിനുണ്ട്. വളരെ ഇന്റലെക്ച്വലാണ് അദേഹം. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ആളാണ്. പുലിമുരുകൻ സിനിമയിൽ മോഹൻലാലിന് പകരം വയ്ക്കാൻ മറ്റൊരു നടനില്ല. ആ കഥാപാത്രമായി അദേഹം ജീവിക്കുകയായിരുന്നു നമിത പറഞ്ഞു. ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് നമിത മോഹൻലാലിനൊപ്പം എടുത്ത ഒരു സെൽഫി സോഷ്യൽ മീഡിയയിൽ നേരത്തെ ഹിറ്റായിരുന്നു. ആ സെൽഫി എടുത്തതിനെക്കുറിച്ച് നമിത പറയുന്നു:

അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കാൻ ധൈര്യമില്ലായിരുന്നു. എങ്ങനെയായിരിക്കും മോഹൻലാലിന്റെ പ്രതികരണം എന്നു അറിയില്ലല്ലോ? എന്നാൽ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹം സെൽഫി എടുക്കാൻ സന്തോഷത്തോടെ അരികിലെത്തുകയായിരുന്നു.’ ആ സെൽഫി ഇത്രയധികം ലൈക്കുകൾ നേടുമെന്ന് കരുതിയിരുന്നില്ലെന്നും നമിത കൂട്ടിച്ചേർത്തു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ കാമിലാനി മുഖർജിയാണ് നായിക. സിദ്ദിഖ്, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവും വേഷമിടുന്നു. തമിഴ്‌നടൻ കിഷോർ, ബോളിവുഡ് നടൻ മകരന്ദ് ദേശ്പാണ്ഡെ, വിനുമോഹൻ, ബാല, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, നന്ദു, സന്തോഷ് കീഴാറ്റൂർ, കലിംഗ ശശി, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP