Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എങ്ങനാ നവ്യേ ഇങ്ങനെ സുന്ദരിയാകാൻ പറ്റുന്നത്' ? അമ്മയായി കഴിഞ്ഞ് കഷ്ടപ്പെട്ട് സുന്ദരിയായ നവ്യ നായർക്ക് കൈയടിച്ച് സോഷ്യൽ മീഡിയ വീണ്ടും; പുതിയ ചിത്രങ്ങളും വൈറലായി

'എങ്ങനാ നവ്യേ ഇങ്ങനെ സുന്ദരിയാകാൻ പറ്റുന്നത്' ? അമ്മയായി കഴിഞ്ഞ് കഷ്ടപ്പെട്ട് സുന്ദരിയായ നവ്യ നായർക്ക് കൈയടിച്ച് സോഷ്യൽ മീഡിയ വീണ്ടും; പുതിയ ചിത്രങ്ങളും വൈറലായി

മറുനാടൻ ഡെസ്‌ക്‌

അമ്മയായ ശേഷം സൗന്ദര്യം തിരിച്ചു പിടിക്കാൻ സാധിക്കില്ലെന്ന് പറയുന്നവർക്ക് സ്വന്തം മാറ്റത്തിലൂടെ മറുപടി നൽകുകയാണ് നടി നവ്യ നായർ. നേരത്തെയുണ്ടായിരുന്ന ലുക്കിൽ നിന്നും വ്യത്യസ്ഥമായി കുടുതൽ ചെറുപ്പവും സൗന്ദര്യവുമുള്ളയാളായി നവ്യ തിളങ്ങുകയാണ്. അടുത്തിടെയാണ് നവ്യ തന്റെ വർക്കൗട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഇതോടെ നവ്യയുടെ മാറ്റത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് ആരാധകർ.

 

ചിത്രം വന്ന് മിനിട്ടുകൾക്കകം ആരാധകരുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു. നവ്യ പഴയത് പോലെ തന്നെയെന്ന് ചിലർ. എന്നാൽ നവ്യ കൂടുതൽ ചെറുപ്പമായെന്നും എന്താണ് ഇതിന്റെ രഹസ്യമെന്നും ചോദിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്. മലയാള സിനിമയിലെ ഏറ്റവും ജനസമ്മതിയുള്ള നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹ ശേഷം നവ്യ അഭിനയം വിട്ടിരുന്നു. എന്നാൽ ഇതിന് ശേഷം നൃത്ത പരിപാടികളിലൂടെയും ടിവി അവതാരകയായും നവ്യ പ്രേക്ഷകരിലേക്ക് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP