Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രഭുദേവ പെണ്ണുങ്ങളുടെ മനസ്സറിയാത്ത നീചൻ; അയാളുമായി ഈ ജന്മത്തിൽ ഒരിടപാടിനും ഇല്ല; പ്രഭുദേവയുടെ നായികയാവാനുള്ള ക്ഷണം രോക്ഷത്തോടെ നിരസിച്ച് നയൻസ് വീണ്ടും

പ്രഭുദേവ പെണ്ണുങ്ങളുടെ മനസ്സറിയാത്ത നീചൻ; അയാളുമായി ഈ ജന്മത്തിൽ ഒരിടപാടിനും ഇല്ല; പ്രഭുദേവയുടെ നായികയാവാനുള്ള ക്ഷണം രോക്ഷത്തോടെ നിരസിച്ച് നയൻസ് വീണ്ടും

മുൻകാമുകനായ പ്രഭുദേവയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നടി നയൻതാര.തെലുങ്കിലും തമിഴിലുമായി പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയായി നയൻതാരയെ ക്ഷണിച്ചതോടെയാണ് നയൻസ് പൊട്ടിത്തെറിച്ചത്.

അയാളുമായി ഈ ജന്മത്തിൽ ഇനി ഒരു ഇടപാടും ഇല്ലെന്നായിരുന്നു നയൻതാരയുടെ പ്രതികരണം. തന്നോടു സംസാരിക്കാനുള്ള അർഹത പോലും അയാൾക്കില്ല, പെണ്ണുങ്ങളുടെ മനസ്സറിയാത്ത നീചനാണ് അയാൾ എന്നായിരുന്നു താരം പ്രഭുദേവയെക്കുറിച്ചു പറഞ്ഞത്. അതോടെ പുതിയ ചിത്രത്തിലേക്ക് തെന്നിന്ത്യയിലെ തന്നെ മറ്റൊരു താരത്തെ നോക്കുകയാണ് പ്രഭുദേവയിപ്പോൾ.

പ്രഭുദേവയും നയൻതാരയും തമ്മിലുള്ള കടുത്ത പ്രണയം സിനിമാലോകത്ത് പാട്ടായിരുന്നു. മതംമാറ്റം വരെയെത്തിയ ആ പ്രണയം പൊട്ടി തകരുന്നതിനാണ് പിന്നീട് സിനിമാലോകം സാക്ഷ്യം വഹിച്ചത്. കാരണം അജ്ഞാതം ആയിരുന്നു. സിനിമയിൽ തിരിച്ചെത്തിയ നയൻസ് ഇപ്പോൾ പ്രതാപം വീണ്ടെടുത്ത് കഴിഞ്ഞു.

പഴയ കാമുകൻ ചിമ്പു പുതിയ ചിത്രത്തിൽ നായികയായി നയൻസിനെ ക്ഷണിച്ചപ്പോൾ ശത്രുത മറന്നു അവർ അഭിനയിക്കാൻ തയാറായി.അതിനിടെയാണ് നയൻതാരയെ നായികയാക്കാൻ പ്രഭുദേവയും ശ്രമം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP