Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകഥാപാത്ര സിനിമയുടെ നിർമ്മാണം ഏറ്റെടുക്കാൻ നയൻസ്; അഭിനേതാവിനൊപ്പം നിർമ്മാണ റോളിലും തിളങ്ങാൻ താരസുന്ദരി

സ്ത്രീകഥാപാത്ര സിനിമയുടെ നിർമ്മാണം ഏറ്റെടുക്കാൻ നയൻസ്; അഭിനേതാവിനൊപ്പം നിർമ്മാണ റോളിലും തിളങ്ങാൻ താരസുന്ദരി

ഭിനയത്തിൽ വെന്നിക്കൊടി പാറിച്ച തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര നിർമ്മാതാവാകുന്നു. എ.ആർ മുരുകദോസിന്റെ അസിസ്റ്റന്റ് ആയിരുന്ന ജഗൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നയൻതാര ആദ്യമായ് നിർമ്മാതാവിന്റെ വേഷമണിയുന്നത്.

സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമ ആയതിനാലും വളരെ ശക്തമായ തിരക്കഥ ആയതിനാലുമാണ് സിനിമ നിർമ്മിക്കാൻ തീരുമാനിച്ചത് എന്ന് നയൻതാര യുമായി അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഐ.എ.എസ് ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നതും നയൻതാര തന്നെയാണ്.ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും തന്നെ അറിവായിട്ടില്ല. മറ്റ് താരങ്ങളെയും തീരുമാനിച്ചിട്ടില്ല.

നിലവിൽ പേരിടാത്ത ഒരു തമിഴ് ചിത്രത്തിന്റെയും മരുതി എന്ന തെലുങ്ക് ചിത്രത്തിന്റെയും തിരക്കിലാണ് നയൻതാര.ഈ വർഷം അവസാനത്തോടെ നയൻസിന്റെ നിർമ്മാണത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.ചിമ്പുവും നയൻതാരയും വർഷങ്ങൾക്കു ശേഷം ഒരുമിച്ചഭിനയിക്കുന്ന ചിത്രം ഇതു നമ്മ ആള് ഈ മാസം 27ന് റിലീസാകാനിരിക്കെയാണ് പുതിയ ചിത്രം നയൻസ് നിർമ്മിക്കുന്നുവെന്ന വാർത്തകളും പുറത്തു വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP