Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതക്ക് അന്തിമോപചാരം അർപ്പിക്കാൻ നയൻതാര രാജാജി ഹാളിൽ എത്തിയത് കാമുകൻ വിഘ്‌നേശിനൊപ്പം; വെള്ള വസത്രമണിഞ്ഞെത്തിയ താരങ്ങളുടെ ഫോട്ടോ വൈറൽ

ജയലളിതക്ക് അന്തിമോപചാരം അർപ്പിക്കാൻ നയൻതാര രാജാജി ഹാളിൽ എത്തിയത് കാമുകൻ വിഘ്‌നേശിനൊപ്പം; വെള്ള വസത്രമണിഞ്ഞെത്തിയ താരങ്ങളുടെ ഫോട്ടോ വൈറൽ

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് പതിവായിട്ടുണ്ട്.സൈമ ഫിലിം അവാർഡിൽ തുടങ്ങി നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം നയൻതാര എവിടെ പോയാലും കൂടെ തന്നെ വിഘ്നേശ് ശിവയും ഉണ്ടാകാറുണ്ടെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ പറയുന്നത്‌.

ഏറ്റവും ഒടുവിലായി ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി രാജാജി ഹാളിലെത്തിയ നയൻതാരയ്‌ക്കൊപ്പം വിഘ്‌നേശും ഉണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുകയാണ്. വെള്ള വേഷമൊക്കെ ധരിച്ചാണ് നയൻതാരയും വിഘ്‌നേശും എത്തിയത്.

നയൻതാരയും വിഘ്നേശും തമ്മിലുള്ള വിവാഹം ഉടൻ നടക്കുമെന്ന വാർത്തകളും ഏറെ നാളായി പ്രചരിക്കുന്നുണ്ട്. 2017 ൽ വിവാഹമുണ്ടാകുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന സൂചന.

മലയാളത്തിൽ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയിൽ നായികയായി തുടക്കം കുറിച്ച ഡയാന മേരി കുര്യനെന്ന നയൻതാര വളരെ പെട്ടെന്നാണ് തെന്നിന്ത്യയുടെ താരറാണിയെന്ന സിംഹാസനം പിടിച്ചടക്കിയത്. തമിഴിലേക്കുള്ള രംഗപ്രവേശം മുതൽ നയൻതാര ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം നായികയായിരുന്നു. ചിമ്പുവുമായുള്ള പ്രണയവും പ്രണയത്തകർച്ചയും പിന്നീട് പ്രഭുദേവയുമായുള്ള പ്രണയവും അതിന്റെ തകർച്ചയുമൊക്കെ നയൻസിനെ ഗോസിപ്പ് കോളത്തിൽ നിറയ്ക്കാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP