Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുവന്ന സാരി ധരിച്ച് വീട്ടമ്മയായി നസ്രിയ; സിനിമ വിട്ടെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നടി; മഞ്ജു വാര്യരെ തിരിച്ച് വിളിച്ചപോലെ എന്ന് മടങ്ങിവരുമെന്ന ചോദ്യവുമായി ആരാധകർ

ചുവന്ന സാരി ധരിച്ച് വീട്ടമ്മയായി നസ്രിയ; സിനിമ വിട്ടെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നടി; മഞ്ജു വാര്യരെ തിരിച്ച് വിളിച്ചപോലെ എന്ന് മടങ്ങിവരുമെന്ന ചോദ്യവുമായി ആരാധകർ

ഫെയ്‌സ്ബുക്കിൽ  ഏറ്റവും അധികം ആരാധകരുള്ള നടിയാണ് നസ്രിയ. സൂപ്പർ താരങ്ങളെ വരെ പിന്നിലാക്കി ആരാധകരെ സ്വന്തമാക്കിയ നസ്രിയ  ഫഹദുമായുള്ള വിവാഹ ശേഷം നടി സിനിമ വിട്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരദമ്പതികളുടെ വിശേഷങ്ങൾ നടി ഇടിക്കിടെ ഫെയ്‌സ് ബുക്ക് വഴി പങ്ക് വയ്ക്കാറുമുണ്ട്. ഇപ്പോളിതാ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ചർച്ചയാകുന്നത്.

ഫഹദിന്റെയും നസ്രിയയുടെയും പുതിയ ഫോട്ടോ സോഷ്യൽമീഡിയയിൽ തരംഗമാകുകയാണ്. നസ്രിയയുടെ മാറ്റം തന്നെയാണ് ഏവരും ചർച്ച ചെയ്യുന്നതും. സാരിയിൽ നസ്രിയ പക്വതയായി കാണുന്നുവെന്നാണ് ആരാധകരുടെ കമന്റ്. ചുവന്ന സാരിയുടെത്ത് അല്പം തടിച്ച് നസ്രിയാണ് പുതിയ ഫോട്ടോയിൽ. നടിയുടെ ലുക്ക് കണ്ട ആരാധകർക്ക് നടി വീട്ടമ്മയായി ഒതുങ്ങികൂടിയോ എന്ന സംശയമാണ് ഉള്ളത്. മഞ്ജുവാര്യരുടെ തിരിച്ച് വരവ് പോലെ എന്നു തിരിച്ചുവരവ് എന്നാണ് മറ്റൊരു ആരാധകരുടെ പ്രധാന ചോദ്യം.

വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയ ഭർത്താവ് ഫഹദിനൊപ്പം ഷൂട്ടിങ് ലൊക്കെഷനിൽ ഒപ്പം പോകാറുണ്ട്. നിരവധി തവണ നടിയുടെ തിരിച്ചുവരവ് വാർത്തകളിൽ ഇടംപിടച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിന് ഒരു സ്ഥീരികരണം ലഭിച്ചിട്ടില്ല. സിനിമയിൽ നിന്നും വിട്ട് നിന്ന നസ്രിയ തേടി ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതോടെ പ്രേക്ഷകർ നടിയുടെ മടങ്ങിവരവ് കാത്തിരിക്കുകയാണ്. ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.

പ്രേക്ഷകരുടെ മുന്നിൽ ജനപ്രീതിയുടെ ഉയർന്ന ഗ്രാഫിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിവാഹ പ്രഖ്യാപനവുമായി നസ്രിയ സിനിമയിൽ നിന്നു പിന്മാറിയത്. മലയാള സിനിമയിൽ ഏറെക്കാലത്തിനു ശേഷം യുവനടിമാരിൽ ശക്തമായ സാന്നിധ്യമായി നസ്രിയ മാറുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴായിരുന്നു പിന്മാറൽ.

നേരം എന്ന സിനിമയിലൂടെ മലയാളത്തിന്റെയും തമിഴിന്റെയും മനം കവർന്ന നസ്രിയ നസീം മലയാളത്തിലും തമിഴിലുമായി ഒരിപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു.പളുങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അരങ്ങേറ്റം കുറിച്ച നസ്രിയ പ്രമാണി, ഒരുനാൾ വരും എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലെ നായികയായി അരങ്ങേറിയെങ്കിലും നസ്രിയയുടെ നേരം തെളിയാൻ നേരം എന്ന സിനിമയാണ് നിമിത്തമായത്. പിന്നീട് ബാംഗ്ലൂർ ഡേയ്‌സ്, ഓം ശാന്തി ഓശാന, സലാല മൊബൈൽ തുടങ്ങിയ മലയാളം ചിത്രങ്ങളിലൂടെയും തിരുമണം എന്നും നിക്കാഹ്, രാജാറാണി, നെയ്യാണ്ടി എന്നീ തമിഴ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ട നടിയായി നസ്രിയ മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP