Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി നീരാളിയുടെ ട്രെയിലർ;സസ്‌പെൻസും തമാശയും ഓരേ പോലെ നിറക്കുന്ന ട്രെയിലർ ഏറ്റെടുത്ത്‌ ആരാധകർ; മോഹൻലാലിന്റെ 58ാം പിറന്നാളാഘോഷം ഇത്തവണ ലണ്ടനിൽ

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി നീരാളിയുടെ ട്രെയിലർ;സസ്‌പെൻസും തമാശയും ഓരേ പോലെ നിറക്കുന്ന ട്രെയിലർ ഏറ്റെടുത്ത്‌ ആരാധകർ; മോഹൻലാലിന്റെ 58ാം പിറന്നാളാഘോഷം ഇത്തവണ ലണ്ടനിൽ

ലയാളത്തിന്റെ അഭിനയ മികവിന് ഇന്ന് 58ാം പിറന്നാൾ.പിറന്നാൾ ദിനത്തിൽ താരത്തിന്റെ സർപ്രൈസ് എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് മുമ്പിലേക്ക് നീരാളിയുടെ ട്രെയിലറുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇക്കുറി ആരാധകരെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ തമാശയും സസ്‌പെൻസും ഒരേ പോലെ പകർത്തിവച്ചിരിക്കുന്ന വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടത്.

33 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നെന്ന പ്രത്യേകതയുമുണ്ട് 'നീരാളി'യ്ക്ക്. നീരാളിയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് നദിയ മൊയ്തു വേഷമിടുന്നത്. മോഹൻലാലിനൊപ്പം സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവ്വതി നായർ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

എന്തായാലും പിറന്നാൾ സമ്മാനമായി എത്തിയ ട്രെയിലറിനെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പുറത്തിറക്കി മണിക്കൂറുകൾക്കടം തന്നെ അമ്പതിനായിരത്തിലധികം ആളുകൾ ട്രെയിലർ കണ്ട് കഴിഞ്ഞു. ഇന്ന് ലാലേട്ടൻ ലണ്ടനിലാണ് പിറന്നാൾ ആഘോഷിക്കുക.രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹൻലാലും സംഘവും ലണ്ടനിലാണ്.

മോഹൻലാലും ശ്രേയാ ഘോഷാലും ആലപിച്ച ഗാനമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇതിനു മുൻപ് 'കണ്ണെഴുതി പൊട്ടും തൊട്ട്', 'പാദമുദ്ര', 'ചിത്രം', 'വിഷ്ണുലോകം', 'ഗാന്ധർവ്വം', 'സ്പടികം', 'ഉസ്താദ്', 'ബാലേട്ടൻ', 'ഉടയോൻ', 'മാടമ്പി', 'ഭ്രമരം' തുടങ്ങിയ ചിത്രങ്ങളിലാണ് മോഹൻലാൽ പാടിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP