Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷൂട്ടിങ്ങിനിടെ നിക്കിയെ ട്രെയിനപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയത് ദിലീപ്; കേരളത്തിൽ സ്ഥിരതാമസമാക്കാൻ 1983 നായിക

ഷൂട്ടിങ്ങിനിടെ നിക്കിയെ ട്രെയിനപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയത് ദിലീപ്; കേരളത്തിൽ സ്ഥിരതാമസമാക്കാൻ 1983 നായിക

സകരമായ അനുഭവങ്ങളാണ് പലപ്പോഴും സിനിമാ ചിത്രീകരണത്തിനിടെയുണ്ടാകുന്നത്. എന്നാൽ നിക്കി ഗൽറാണി എന്ന മലയാള സിനിമയിലെ ഭാഗ്യതാരത്തിന് അത്ര സുഖകരമായ അനുഭവമല്ല ചിത്രീകരണത്തിനിടെയുണ്ടായത്. ഷൂട്ടിങ്ങിനിടെ ഒരു ട്രെയിനപകടത്തിൽനിന്ന് കഷ്ടിച്ചാണത്രെ നിക്കി രക്ഷപ്പെട്ടത്.

ദിലീപ് നായകനാകുന്ന 'ഇവൻ മര്യാദരാമൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സംഭവം. നമ്പർ 20 മദ്രാസ് മെയിൽ, പാസഞ്ചർ എന്നീ ചിത്രങ്ങൾക്ക് ശേഷം, ട്രെയിൻ പ്രധാന ലൊക്കേഷനാക്കിയുള്ള ചിത്രമാണ് ഇവൻ മര്യാദ രാമൻ. ചിത്രീകരണത്തിനിടെ ട്രെയിൻ തനിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ദിലീപാണ് തന്നെ രക്ഷിച്ചതെന്ന് നിക്കി പറയുന്നു.

നിക്കി ഗൽറാണിയെന്ന സുന്ദരി മലയാള സിനിമയിലെത്തിയത് 1983 എന്ന ചിത്രത്തിലൂടെയാണ്. സൂപ്പർ ഹിറ്റായ 1983നുശേഷം ഓം ശാന്തി ഓശാനയിലും വെള്ളിമൂങ്ങിയിലും അഭിനയിച്ച നിക്കി ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്. 'ഇവൻ മര്യാദരാമനും' പ്രേക്ഷകർ ഹിറ്റാക്കുമെന്ന പ്രതീക്ഷയിലാണ് ഈ സുന്ദരി.

നിരവധി നടിമാർ സിനിമയിലെത്തിയതുപോലെ മോഡലിങ്ങിലൂടെയാണ് നിക്കി ഗിൽറാണിയും വെള്ളിത്തിരയിലെത്തിയത്. ബംഗളൂരു സ്വദേശിയായ നിക്കിയുടെ ആദ്യ ചിത്രമായിരുന്നു 1983. അവിചാരിതമായല്ല നിക്കി മലയാള സിനിമയിൽ എത്തിയത്. സിനിമാ ബന്ധമുള്ള കുടുംബം തന്നെയാണ് നിക്കിയുടെത്. നിക്കിയുടെ ചേച്ചി സഞ്ജന മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ പാതയിലാണ് നിക്കിയും സിനിമയിൽ എത്തിയത്. സിനിമയോടുള്ള പ്രണയമാണ് തന്നെ സിനിമയിൽ എത്തിച്ചതെന്നാണ് ഈ മറുനാടൻ സുന്ദരി പറയുന്നത്. നല്ല പ്രണയം അഭിനയിക്കാനും വിരഹം അഭിനയിക്കാനും മനസിൽ പ്രണയം വേണമെന്നും നിക്കി പറയുന്നു.

മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ നാല് ഭാഷകളിൽ നിന്നും നിക്കിക്കിപ്പോൾ അവസരങ്ങൾ വരുന്നുണ്ട്. ആരെയും നിരാശപ്പെടുത്താതെ നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നിക്കിക്ക് ഇപ്പോൾ നാല് ഭാഷയിലും തിരക്കാണ്. ദിലീപിന്റെ നായികയായി ഇവൻ മര്യാദരാമൻ കഴിഞ്ഞാൽ അടുത്ത ചിത്രം ആസിഫ് അലിക്കൊപ്പമാണ്. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

താൻ കൂടുതൽ സമയവും ഇപ്പോൾ കേരളത്തിലാണെന്നു നിക്കി പറയുന്നു. അതിനാൽ കേരളത്തിൽ ഒരു വീട് വാങ്ങി, ഇവിടെ തന്നെ താമസിച്ചാലോ എന്നുവരെ താരം ചിന്തിക്കുന്നതായാണ് റിപ്പോർട്ടുകൾ.

നന്നായി അധ്വാനിച്ച് നല്ല സിനിമകൾ ചെയ്യണമെന്നാണ് നിക്കിയുടെ മോഹം. ഡോക്ടറാകാൻ ലക്ഷ്യമിട്ട് +2 ക്ലാസിൽ സയൻസായിരുന്നു പഠിച്ചത്. എന്നാൽ പിന്നീടാണ് ഫാഷൻ ഡിസൈനിങും സിനിമയും നിക്കിയുടെ തലയിൽ കയറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP