Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിത്യാ മേനോൻ ഇനി അമ്മ വേഷത്തിൽ; അറ്റ്‌ലി ചിത്രത്തിൽ വിജയുടെ അമ്മയായും ദുൽഖറിന്റെ ഹിറ്റ് നായിക എത്തുമെന്ന് സൂചന

നിത്യാ മേനോൻ ഇനി അമ്മ വേഷത്തിൽ; അറ്റ്‌ലി ചിത്രത്തിൽ വിജയുടെ അമ്മയായും ദുൽഖറിന്റെ ഹിറ്റ് നായിക എത്തുമെന്ന് സൂചന

മ്മ വേഷം ചെയ്യാൻ യുവതാരങ്ങൾ മടിക്കുന്ന കാലത്ത് അമ്മയായി വേഷമിടാൻ മടിയില്ലെന്ന് മുമ്പും തെളിയിച്ചിട്ടുള്ള നടി നിത്യാ മേനോൻ അമ്മ വേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. അതും തമിഴ് നടൻ വിജയുടെ അമ്മയാവാനാണ് ദുൽഖറിന്റെ ഹിറ്റ് നായിക എത്തുക. അറ്റ്ലി കുമാർ സംവിധാനം ചെയ്യുന്ന വിജയിയുടെ 61മത്തെ ചിത്രത്തിലാണു നിത്യ മേനോൻ വിജയിയുടെ അമ്മയയായി എത്തുന്നത്.

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രമാണിത്. നിത്യയ്ക്കും ചിത്രത്തിൽ ഡബിൾ റോളാണെന്നും കേൾക്കുന്നു. താരത്തേ കൂടാതെ സമാന്തയും കാജൾ അഗർവാളും ചിത്രത്തിലെ നായിക നിരയിലുണ്ട്. നിത്യയുടെ ആദ്യ വിജയ് ചിത്രമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.

നേരത്തെ ഈ വേഷത്തിലേയ്ക്കു പരിഗണിച്ചത് ജ്യോതികയെ ആയിരുന്നു. എന്നാൽ ചില വിയോജിപ്പുകൾ കൊണ്ട് ജ്യോതിക പിന്മാറുകയായിരുന്നു. നിത്യയ്ക്ക് അമ്മ വേഷം അത്ര പുതിയ കാര്യമല്ല. നേരത്തെ 24 എന്ന ചിത്രത്തിൽ സൂര്യയുടെ ഭാര്യയും അമ്മയുമായും നിത്യ അഭിനയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP