Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴിലും തെലുങ്കിലും സജീവമായ നിത്യ മേനോൻ മലയാളത്തെ ഒഴിവാക്കുന്നോ? മനസിൽ തോന്നിയതു തുറന്നു പറഞ്ഞതിന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു; ചില സംവിധായകർ വിളിച്ചാൽ മലയാളത്തിൽ അഭിനയിക്കുമെന്നും നടി

തമിഴിലും തെലുങ്കിലും സജീവമായ നിത്യ മേനോൻ മലയാളത്തെ ഒഴിവാക്കുന്നോ? മനസിൽ തോന്നിയതു തുറന്നു പറഞ്ഞതിന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു; ചില സംവിധായകർ വിളിച്ചാൽ മലയാളത്തിൽ അഭിനയിക്കുമെന്നും നടി

കൊച്ചി: കെ.പി. കുമാരൻ സംവിധാനം ചെയ്ത ആകാശ ഗോപുരത്തിൽ മോഹൻലാലിന്റെ നായികയായി സിനിമയിലേക്കു കടന്നുവന്ന നിത്യ മേനോനെക്കുറിച്ച് ഇപ്പോൾ കാര്യമായ കേട്ടുകേൾവിയില്ല. തമിഴിലും തെലുങ്കിലും സജീവമായ നിത്യ രണ്ടു വർഷത്തോളമായി മലയാള സിനിമ ചെയ്തിട്ട്. ഉറുമി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേഷകരുടെ ഹൃദയം കീഴടങ്ങിയ നിത്യയ്ക്ക് മലയാള സിനിമാ മേഖലയിൽനിന്ന് അപ്രഖ്യാപിത വിലക്കുവരെ നേരിടേണ്ടിവന്നിട്ടുണ്ട്.

എന്നാൽ ചില സംവിധായകർ വിളിച്ചാൽ അവരുടെ സിനിമകളിൽ അഭിനയിക്കാൻ രണ്ടാമതൊന്ന് ആലോചിക്കില്ലെന്ന് നിത്യ വെളിപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിലാണ് നിത്യ സംവിധായകരുടെ പേരുകൾ വെളിപ്പെടുത്തിയത്. അഞ്ജലി മേനോൻ, അൻവർ റഷീദ്, അമൽ നീരദ്, ജെനൂസ് മുഹമ്മദ് തുടങ്ങിയവരാണ് ആ സംവിധായകർ.

പലപ്പൊഴും അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിന്റെ 'ബുദ്ധിമുട്ട്' തനിക്ക് മലയാളത്തിൽ നേരിട്ടിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിൽ പരോക്ഷമായി നിത്യ വെളിപ്പെടുത്തുന്നു. അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും തനിക്കൊപ്പം ജോലി ചെയ്യാൻ പല താരങ്ങൾക്കും ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കാനായിട്ടുണ്ടെന്നും പറയുന്നു നിത്യ.

എനിക്കിപ്പോൾ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനാവുന്നിടത്ത് അവസരങ്ങൾ ലഭിച്ചാൽ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? എന്നെ ബഹുമാനിക്കുന്നവർക്ക് ഒപ്പം പ്രവർത്തിക്കാനാണ് താൽപര്യം. പിന്നെ ഏതെങ്കിലും ഒരു ഭാഷയിൽ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ലെന്നു നിത്യ പറയുന്നു.

ആളുകൾ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യസന്ധമായി സംസാരിക്കാത്തവരെന്ന്. പക്ഷേ ഇനി നിങ്ങൾ മനസിൽ തോന്നുന്നത് തുറന്നുപറയാൻ തുടങ്ങിയാലോ അതിനും വിമർശനമേൽക്കേണ്ടിവരും. നമ്മൾ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാൻ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കൾ പലപ്പൊഴും പറഞ്ഞിട്ടുണ്ടെന്നും നിത്യ മേനോൻ കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP