Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം വേണ്ടെന്ന തീരുമാനവുമായി നടി നിത്യാമേനോൻ; അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് നടി; തീരുമാനം ആദ്യ പ്രണയത്തിന്റെ പാഠം ഉൾക്കൊണ്ടോ?

വിവാഹം വേണ്ടെന്ന തീരുമാനവുമായി നടി നിത്യാമേനോൻ; അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് നടി; തീരുമാനം ആദ്യ പ്രണയത്തിന്റെ പാഠം ഉൾക്കൊണ്ടോ?

ടി നിത്യാ മേനോൻ വേറിട്ട അഭിനയ ശൈലി കൊണ്ട് തമിഴ് മലയാളം തെലുങ്ക് സിനിമാ രംഗത്ത് ചുവടുറപ്പിച്ച നടിയാണ്. അധികം ഗോസിപ്പുകോളങ്ങളിൽ അധികം ഇടംപിടിക്കാത്ത നടി അടുത്തിടെ നടൻ സുദീപുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ നിത്യാ പ്രണയവാർത്ത നിഷേധിച്ച് ഉടൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ നടി വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു.

ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 18ാം വയസിൽ ഒരാളെ താൻ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ആ കാമുകനെ താൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും നിത്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP