Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലിയ ഭട്ടല്ല നിത്യ തന്നെ ദുൽഖറിന് നായിക; മണിരത്‌നം ചിത്രത്തിലും പ്രണയജോഡികളാവാൻ യുവതാരങ്ങൾ

ആലിയ ഭട്ടല്ല നിത്യ തന്നെ ദുൽഖറിന് നായിക; മണിരത്‌നം ചിത്രത്തിലും പ്രണയജോഡികളാവാൻ യുവതാരങ്ങൾ

സ്താദ് ഹോട്ടൽ എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന യുവതാരങ്ങളായ ദുൽക്കർ സൽമാനും നിത്യ മേനോനും വീണ്ടും പ്രണയ ജോഡികളാവുന്നു. തമിഴിലെ സൂപ്പർ സംവിധായകൻ മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.

മണിരത്‌നം ചിത്രത്തിലെ നായകനെയും നായികയെയും പറ്റി ആദ്യമുതൽ തന്നെ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ട് നായികയായി എത്തുന്നു എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പിന്നീട് കേട്ടത്‌തെന്നിന്ത്യൻ താരം പൂജയാണ് നായികയെന്ന്. എന്നാൽ രണ്ടുപേരും ചിത്രത്തിലില്ലെന്നാണ് ഇപ്പോൾ അറിയുന്നത്

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കടൽ എന്ന സിനിമയാണ് മണിരത്‌നം ഒടുവിൽ സംവിധാനം ചെയ്തത്. കമലിന്റെ മകൻ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലാണ് ദുൽഖറും നിത്യയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കെയാണ്. മലയാളത്തിൽ മികച്ച ജോഡികളടെ പട്ടികയിലാണ് ദുൽഖറും നിത്യയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP