Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിത്യാ മേനോനെ കാണാനില്ലെന്ന പരാതി ഇനി വേണ്ട..! ബിനാലെ വേദിയിൽ ചുറ്റിയടിച്ച് നടിയെത്തി

നിത്യാ മേനോനെ കാണാനില്ലെന്ന പരാതി ഇനി വേണ്ട..! ബിനാലെ വേദിയിൽ ചുറ്റിയടിച്ച് നടിയെത്തി

ടി നിത്യാമേനോനെ കാണാനേയില്ലല്ലോ എന്ന പരാതിയായിരുന്നു പല മലയാളി പ്രേക്ഷകർക്കും. മലയാള സിനിമയിൽ നിന്ന് കുറച്ചു കാലമായി വിട്ടു നിൽക്കുന്ന നടി സോഷ്യൽ മീഡിയയിലും വല്ലപ്പോഴും മാത്രമാണ് തന്റെ സാന്നിദ്യമറിയിച്ചിരുന്നത്. ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാവുകയാണ് നിത്യ. വിക്രം നായകനായ ഇരുമുഖനിലാണ് നടി ഒടുവിൽ അഭിനയിച്ചത്. മോഹൻലാൽ ചിത്രം ജനതാ ഗാരേജിലും നിത്യ ഒരു പ്രധാന വേഷം ചെയ്തിരുന്നു..പ്രേക്ഷകരുടെ ആകാംഷയ്ക്കു വിരാമമിട്ട് ഒടുവിൽ.

കൊച്ചി ബിനാലെ വേദിയിലാണ് നിത്യ മോനോൻ എത്തിയത്്. ഇവിടെ കുട്ടികളുടെ ബിനാലെ സന്ദർശിച്ച ശേഷം നിത്യ കൂടുതൽ വേദികളുടെ വേദിയിലും നിത്യ സന്ദർശിച്ചു. ചിത്രം വരയ്ക്കാനറിയില്ലെങ്കിലും പേപ്പറും ക്രയോണും കിട്ടുമ്പോൾ ആരും സ്വയമറിയാതെ കലാകാരനായി മാറുമെന്ന് നിത്യ പറയുന്നു. ആദ്യമായാണ് ബിനാലെക്കെത്തുന്നതെന്നും നിത്യ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. മനസ്സിനെ ആഴത്തിൻ സ്വാധീനിക്കുന്ന കലാസൃഷ്ടികൾ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്ന കലാസൃഷ്ടികളാണ് ബിനാലെയിൽ മുഴുവനെന്നും നടി പറയുന്നു.

2015 ൽ പുറത്തിറങ്ങിയ 100 ഡേയ്‌സ് ഓഫ് ലൗവ് ആണ് നടി ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ദുൽഖർ ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രം തരക്കേടില്ലാത്ത ബോക്്‌സ് ഓഫീസ് വിജയങ്ങൾ സമ്മാനിച്ചുവെങ്കിലും കഴിഞ്ഞ വർഷം നിത്യ ഒരു മലയാള സിനിമയിലും അഭിനയിച്ചില്ല.

സോഷ്യൽ മീഡിയയിലും നടി സജീവമല്ലായിരുന്നു. വല്ലപ്പോഴും മാത്രമാണ് നടി എഫ് ബിയിലും മറ്റും തന്റെ സാന്നിദ്യമറിയിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റു ചെയ്തിരുന്നത്. ഒകെ കണ്മണി ,ഇരുമുഖൻ എന്നീ ചിത്രങ്ങളിലൂടെ നടി തമിഴ് ഹിറ്റുകളുടെ ഭാഗമായി. മോഹൻ ലാൽ ചിത്രം ജനതാഗാരേജിലും നിത്യ പ്രധാന വേഷമാണ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP