Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് പുതുമുഖ നായികമാരെ പ്രണയിച്ച് നിവിൻ ഗോവയിൽ; പ്രേമത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

മൂന്ന് പുതുമുഖ നായികമാരെ പ്രണയിച്ച് നിവിൻ ഗോവയിൽ; പ്രേമത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

തട്ടത്തിൻ മറയ്ത്ത് എന്ന ഒറ്റ സിനമയിലൂടെ തന്നെ താനൊരു റൊമാന്റിക് ഹീറോയാണെന്ന് തെളിയിച്ചയാളാണ് നിവിൻ പോളി. പിന്നീട് ഇറങ്ങിയ നേരത്തിലും നടൻ പ്രേക്ഷകമനസുകളെ കീഴടക്കിയിരുന്നു. ഇപ്പോളിതാ മൂന്ന് പുതുമുഖ നായികമാരെ പ്രണയിക്കുന്ന തിരക്കിലാണ്.

അൽഫോൻസ് പുത്രന്റെ രണ്ടാമത്തെ ചിത്രമായ 'പ്രേമ'ത്തിൽ നിവിൻ പോളി മൂന്ന് പുതുമുഖനായികമാർക്കൊപ്പമാണ് വേഷമിടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ 'പ്രേമം' പ്രണയകഥയാണ്.

'പ്രേമ'ത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അൻവർ റഷീദ് പറഞ്ഞു. 'പ്രേമ'ത്തിൽ മൂന്ന് പുതുമുഖ നായികമാരെയാണ് പരീക്ഷിക്കുകയെന്ന് നിർമ്മാതാവാണ് വെളിപ്പെടുത്തിയത്. മറ്റുതാരങ്ങളെല്ലാം 'നേര'ത്തിലേത് തന്നെ.

യുവയ്ക്കും നേരത്തിനും പിന്നാലെ നിവിൻപോളിയും അൽഫോൻസ് പുത്രനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. സിനിമയിൽ രഞ്ജിപണിക്കരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡിസംബറിൽ തീയറ്ററിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഗോവയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP