Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രേമ'പ്പനി പിടിച്ച അച്ഛനെയും മകനെയും കാണാം; നിവിൻ പോളിയുടെയും മകന്റെയും ഓണച്ചിത്രം ഫേസ്‌ബുക്കിൽ സൂപ്പർ ഹിറ്റ്

'പ്രേമ'പ്പനി പിടിച്ച അച്ഛനെയും മകനെയും കാണാം; നിവിൻ പോളിയുടെയും മകന്റെയും ഓണച്ചിത്രം ഫേസ്‌ബുക്കിൽ സൂപ്പർ ഹിറ്റ്

'പ്രേമം' ഹിറ്റായതു പോലെ പ്രേമപ്പനി പിടിച്ച ഒരു അച്ഛന്റെയും മകന്റെയും ചിത്രവും ഹിറ്റായിരിക്കുന്നു. ചിത്രം ഹിറ്റായത് ഫേസ്‌ബുക്കിലാണെന്നു മാത്രം.

പ്രേമം ലുക്കിൽ മുണ്ടും ബ്ലാക്ക് ഷർട്ടും ധരിച്ചുള്ള നിവിൻ പോളിയുടേയും മകൻ ദാവീദിന്റേയും ചിത്രമാണു ഫേസ്‌ബുക്കിൽ ഹിറ്റായത്. നിവിൻ പോളി തന്നെയാണു ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ചിത്രം പുറത്തുവിട്ടത്.

കൈകൾ കെട്ടി കറുത്ത കൂളിങ്ങ് ഗ്ലാസും വച്ചാണ് ഇരുവരും ചിത്രത്തിലുള്ളത്. ഓണാഘോഷത്തിനിടെയാണ് ഈ ചിത്രം എടുത്തത്.

പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലൈക്കുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മൂവായിരത്തിലേറെ പേർ ചിത്രം ഷെയർ ചെയ്തു. പ്രേമം ഹിറ്റായശേഷം കറുത്ത ഷർട്ടും വെള്ള മുണ്ടും യുവാക്കൾക്കിടയിൽ ഹരമായിരുന്നു. 'പ്രേമം ഹാങ്ഓവറിലായിരുന്നു' സംസ്ഥാനത്തെ കോളേജുകളിലെ ഓണാഘോഷവും. ഇതിനു പിന്നാലെയാണ് നിവിൻ വീണ്ടും പ്രേമം സ്റ്റൈലിൽ മകനൊപ്പം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

#onam #premamstyle #dhadha #fun!! :) :) :)

Posted by Nivin Pauly on Saturday, 29 August 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP