Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കള്ളന്മാരുടെ തലതൊട്ടപ്പനായ കായംകുളം കൊച്ചുണ്ണി വീണ്ടും അവതരിക്കുന്നു; നിവിൻ പോളി കൊച്ചുണ്ണിയായി എത്തുമ്പോൾ നായികയായി അമലാപോൾ: അടിമുടി മാറിയ കായംകുളമാകുന്നത് ശ്രീലങ്കയിലെ കൊച്ചു ഗ്രാമം

കള്ളന്മാരുടെ തലതൊട്ടപ്പനായ കായംകുളം കൊച്ചുണ്ണി വീണ്ടും അവതരിക്കുന്നു; നിവിൻ പോളി കൊച്ചുണ്ണിയായി എത്തുമ്പോൾ നായികയായി അമലാപോൾ: അടിമുടി മാറിയ കായംകുളമാകുന്നത് ശ്രീലങ്കയിലെ കൊച്ചു ഗ്രാമം

ള്ളനായിട്ടും മലയാളികളുടെ സൂപ്പർ ഹീറോയായി മാറിയ കായംകുളം കൊച്ചുണ്ണി മലയാള സിനിമയിൽ വീണ്ടും അവതരിക്കുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ പുതിയ കൊച്ചുണ്ണിയായി അവതരിക്കുന്നത് നിവിൻ പോളി. അമല പോൾ ആണ് നായിക.

കായംകുളം അടിമുടി മാറിപ്പോയതിനാൽ കൊച്ചുണ്ണിയുടെ കാലത്തെ കായംകുളമാവുന്നത് ശ്രീലങ്കൻ ഗ്രാമമാണ്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബർ ആദ്യം ശ്രീലങ്കയിൽ ആരംഭിക്കും. കുറച്ചുഭാഗം കായംകുളത്തും ഷൂട്ട് ചെയ്യും.

രാജേഷ് പിള്ളയുടെ മിലിക്ക് ശേഷം അമലയും നിവിനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി മലയാള സിനിമയിൽ അവതരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 1966ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായത്.

'കൊച്ചുണ്ണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും പ്രണയവുമെല്ലാമുണ്ടു സിനിമയിൽ. പുതുതലമുറയിൽ ഏതു റോളിലേക്കും ശരീരഭാഷ വഴങ്ങുന്ന ഒരു നടനായതുകൊണ്ടാണു നിവിനെ കൊച്ചുണ്ണിയാക്കാൻ തീരുമാനിച്ചത്. ഇതു കഴിഞ്ഞുള്ള റോഷന്റെ അടുത്ത ചിത്രത്തിലും നായകനാവുന്നതു നിവിനാണ്. രണ്ടു സിനിമയുടെ കഥയും ഒരുമിച്ചാണു പറഞ്ഞത്. അതു കേട്ടു ത്രില്ലടിച്ച നിവിൻ രണ്ടിലും അഭിനയിക്കുമെന്ന് ഉറപ്പു പറയുകയായിരുന്നു.

ബാഹുബലിയുടെ പ്രൊഡക്ഷൻ കോ-ഓർഡിനേറ്റ് ചെയ്ത 'ഫയർ ഫ്‌ലൈ' ആകും കൊച്ചുണ്ണിയുടെയും നിർമ്മാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. അതിനു തന്നെ മൂന്നു മാസം വേണ്ടി വരും. ആറ്-ഏഴ് ആക്ഷൻ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പടെയുള്ളവരാവും ഇത് ഒരുക്കുക. അഞ്ചുവരെ പാട്ടുകളുമുണ്ടാവും. കബാലി, 36 വയതിനിലെ എന്നിവയുടെ സംഗീതം നിർവഹിച്ച സന്തോഷ് നാരായണനെ മലയാളത്തിലും അവതരിപ്പിക്കാനാണു ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP