Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് വയസുകാരൻ ദാവിദിന് കൂട്ടായി കുഞ്ഞനുജത്തി എത്തി; പെൺകുഞ്ഞ് പിറന്നകാര്യം ആരാധകരുമായി പങ്ക് വച്ച് നിവിൻ

അഞ്ച് വയസുകാരൻ ദാവിദിന് കൂട്ടായി കുഞ്ഞനുജത്തി എത്തി; പെൺകുഞ്ഞ് പിറന്നകാര്യം ആരാധകരുമായി പങ്ക് വച്ച് നിവിൻ

ലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിക്കും ഭാര്യ റിന്നയ്ക്കും പെൺകുഞ്ഞ് പിറന്നു. ഫേസ്‌ബുക്കിലൂടെ നിവിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിവിന്റെയും റിന്നയുടെയും രണ്ടാമത്തെ കുട്ടിയാണിത്.

നിവിന് ദാവീദ് എന്നു പേരുള്ള മകൻ കൂടിയുണ്ട്. അഞ്ച് വയസുകാരൻ ദാവീദിന് കൂട്ടായി എത്തിയിരിക്കുകയാണ് കുഞ്ഞനുജത്തി. ഇറ്റ്‌സ് എ ഗേൾ' എന്നെഴുതിയ ബലൂണിന്റെ ചിത്രമാണ് നിവിൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരാകുന്നത്. എൻജിനിയറിങ് വിദ്യാർത്ഥി യായിരിക്കെ ആരംഭിച്ച പ്രണയമാണ് 2010ൽ വിവാഹത്തിലെത്തിയത്.കഴിഞ്ഞ മാസം മറ്റൊരു യുവതാരമായ ദുൽഖർ സൽമാനും പെൺകുട്ടി പിറന്നിരുന്നു. സിദ്ധാർത്ഥ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ 'സഖാവാ'ണ് നിവിന്റേതായി അവസാനംപുറത്തിറങ്ങിയ ചിത്രം. ഗൗതം രാമചന്ദ്രന്റെ റിച്ചി റിലീസിനൊരുങ്ങിയിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP