Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടിപറ്റെ വെട്ടി മീശ പിരിച്ച് തോളിൽ തോക്കുമായി കിടിലൻ ഗെറ്റപ്പിൽ നിവിൻ പോളി; 'ബാഹുബലി' വിഎഫ്എക്സ് ടീമിന്റെ ഭാവനയിൽ വിരിഞ്ഞ കായംകുളം കൊച്ചുണ്ണിയാകുന്ന നിവിൻ പോളിയുടെ ഫോട്ടോ വൈറലാകുന്നു

മുടിപറ്റെ വെട്ടി മീശ പിരിച്ച് തോളിൽ തോക്കുമായി കിടിലൻ ഗെറ്റപ്പിൽ നിവിൻ പോളി; 'ബാഹുബലി' വിഎഫ്എക്സ് ടീമിന്റെ ഭാവനയിൽ വിരിഞ്ഞ കായംകുളം കൊച്ചുണ്ണിയാകുന്ന നിവിൻ പോളിയുടെ ഫോട്ടോ വൈറലാകുന്നു

കായംകുളം കൊച്ചുണ്ണി എന്ന പെരുംകള്ളനെ ഹീറോയാക്കി മനസ്സിൽ പ്രതിഷ്ഠിച്ചവരാണ് മലയാളികൾ. റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ നിവിൻ പോളി കായംകുളം കൊച്ചുണ്ണിയാകാൻ ഒരുങ്ങുകയാണ്. ഈ വാർത്തയ്ക്ക് പിന്നാലെ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലുള്ള നിവിൻ പോളിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്.

റോഷന്റെ നിർദ്ദേശപ്രകാരം 'ബാഹുബലി'യ്ക്കടക്കം വിഎഫ്എക്സ് നിർവ്വഹിച്ച ഫയർഫ്ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ ആണ് കായംകുളം കൊച്ചുണ്ണിയായുള്ള നിവിൻ പോളിയുടെ ഗെറ്റപ്പ് തയ്യാറാക്കിയിരിക്കുന്നത്. മുടി പറ്റെ വെട്ടി, പിരിച്ചുവച്ച കനം കുറഞ്ഞ മീശയും കഴുത്തിലും കൈയിലുമുള്ള ചരടുകളും തോളിൽ തോക്കും തിരകളും അരയിൽ വീതിയേറിയ ബെൽറ്റുമെല്ലാമായാണ് റോഷൻ ആൻഡ്രൂസ് നിവിൻ പോളിയിൽ കായംകുളം കൊച്ചുണ്ണിയെ വിഭാവനം ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള മുണ്ടും വെള്ള ബനിയനുമാണ് വേഷം.

ചിത്രത്തിൽ കായംകുളമായി സെറ്റിടുന്നത് ശ്രീലങ്കയിലാണ്. ഇതിന് പുറമേ ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ആരംഭിക്കും. പത്ത് കോടി മുതൽ മുടക്കി ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കായംകുളം കൊച്ചുണ്ണി നിർമ്മിക്കും. നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്ന സിനിമയുടെ സാങ്കേതിക പ്രവർത്തകരിലേറെയും ഇന്ത്യൻ സിനിമയിലെ അതികായന്മാരാണ്.

രംഗ് ദേ ബസന്തി, ഭാഗ് മിൽഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പൻ പ്രോജക്ടുകൾ ക്യാമറയിൽ പകർത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകൻ. സംഗീതം ഗോപി സുന്ദർ. ഏഴോളം ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫേഴ്‌സ് എത്തും. സ്റ്റോറി ബോർഡുകൾക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങൾ ഒരുക്കിയതിന് ശേഷം ഷോട്ടുകൾ പ്ലാൻ ചെയ്യുന്ന 'പ്രീവിസ്' ശൈലിയിലാവും ഷൂട്ടിങ്. ശ്രീലങ്കയിലെ കാൻഡി എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP