Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിന്റെ വീരമോഷ്ടാവിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കാൻ റോഷൻ ആൻഡ്രൂസ്; കായംകുളം കൊച്ചുണ്ണിയാകുന്നത് നിവിൻ പോളി

കേരളത്തിന്റെ വീരമോഷ്ടാവിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കാൻ റോഷൻ ആൻഡ്രൂസ്; കായംകുളം കൊച്ചുണ്ണിയാകുന്നത് നിവിൻ പോളി

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ പാവങ്ങളുടെ തോഴനായ കള്ളൻ കായംകുളം കൊച്ചുണ്ണിയുടെ കഥ വീണ്ടും സിനിമയാകുന്നു. യുവതാരം നിവിൻ പോളിയാണ് കൊച്ചുണ്ണിയായി പകർന്നാട്ടം നടത്താൻ എത്തുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് ചിത്രം അണിയിച്ചൊരുക്കുന്നത്

ശ്രീ ഗോകുലം മൂവിസ് നിർമ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളിൽ ചെലവുണ്ടാ കുമെന്നാണ് റിപ്പോർട്ടുകൾ.കാലത്തിനനുസരിച്ചുള്ള ആ സമീപന രീതിയാകും പ്രമേയത്തിലെ പുതുമയെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലുടെ പ്രശസ്തനായ കായംകുളം കൊച്ചുണ്ണിയായി നടൻ സത്യൻ അഭിനയിച്ച ചിത്രം 1960കളിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ തമിഴിലും തിരക്കേറുന്ന നിവിൻ മൂന്ന് തമിഴ് ചിത്രങ്ങളുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞു.

നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്ന സിനിമയുടെ സാങ്കേതിക പ്രവർത്തക രിലേറെയും ഇന്ത്യൻ സിനിമയിലെ അതികായന്മാരാണ്.ബാഹുബലിയുടെ നിർമ്മാണ ഏകോപനം നിർവഹിച്ച ഫയർഫ്ളൈ ആണ് കായംകുളം കൊച്ചുണ്ണിയുടെ പ്രൊഡക്ഷൻ കോർഡിനേഷൻ. തമിഴ് സിനിമയിലെ പുതുതരംഗമായ സംഗീത സംവിധായകൻ സന്തോഷ് നാരായണനെയാണ് സംഗീതവും പശ്ചാത്തല സംഗീതത്തിനുമായി പരിഗണിക്കുന്നത്. കബാലി,ജിഗർതണ്ടാ,ഇരൈവി എന്നീ ചിത്രങ്ങൾക്ക് ഈണമിട്ട സന്തോഷ് റോഷൻ ആൻഡ്രൂസിന്റെ തമിഴ് ചിത്രം 36 വയതിനിലേയുടെ സംഗീതസംവിധായകനായിരുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകനും ചിത്രത്തിനൊപ്പമുണ്ടാകും. ഏഴോളം ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫേഴ്സ് എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP