Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ സിനിമയ്ക്ക് ഇത്ര വിലയേ ഉള്ളോ? പ്രേമത്തിന്റെ സെൻസർ കോപ്പി ചോർത്തിയവരെ കണ്ടു പിടിക്കണമെന്ന് നിവിൻ പോളി: ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് കലിപ്പ് തീർത്ത് നടൻ

കേരളത്തിൽ സിനിമയ്ക്ക് ഇത്ര വിലയേ ഉള്ളോ? പ്രേമത്തിന്റെ സെൻസർ കോപ്പി ചോർത്തിയവരെ കണ്ടു പിടിക്കണമെന്ന് നിവിൻ പോളി: ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് കലിപ്പ് തീർത്ത് നടൻ

പ്രേമം സിനിമ കേരളത്തിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിൽ നായകൻ നിവിൻ പോളിയും മറ്റ് അണിയറക്കാരും ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ സന്തോഷങ്ങൾക്ക് മങ്ങലേറ്റത് ചിത്രത്തിന്റെ വ്യാജ സെൻസർ കോപ്പി ചൂടപ്പം പോലെ വാട്‌സാപിലും സിഡികളിലൂടെയും പലരുടെയും കൈയിൽ എത്തിയതോടെയാണ്. ഇതിനെതിരെ സംവിധായകൻ അൻവർ റഷീദ് ഉൾപെടെയുള്ളവർ പരാതി ഉയർത്തിയിട്ടും സൈബർസെല്ലോ പൊലീസോ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപം വ്യാപകമാണ്.

ഇപ്പോഴിതാ ഇതിനെതിരെ നിവിൻ പോളി ഫേസ് ബുക്കിൽ അഞ്ഞടിച്ചിരിക്കുകയാണ്. പ്രേമം സിനിമയുടെ സെൻസർ കോപ്പി ചോർത്തിയത് ആരാണെന്ന് ആന്റി പൈറസി സെൽ കണ്ടെത്തണമെന്നാണ് നിവിൻ പോളി ഫേസ്‌ബുക്കിൽ കുറിച്ചത്. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ എഴുതിയ കുറിപ്പിലാണ് നിവിൻ പോളി ആന്റി പൈറസി സെല്ലിനെതിരെയും, സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്നവരെയും കുറ്റപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ നാട്ടിൽ സിനിമക്ക് ഇത്ര വിലയെ ഉള്ളു ??? എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ സൈബർ സെൽ സത്യസന്ധമായി അന്വേഷിചിരുന്നുവെങ്കിൽ കോപി പകർത്തിയ ആളെ പണ്ടേ പൊക്കാമായിരുന്നു എന്നും കുറ്റപ്പെടുത്തുന്നു. ഇന്ന് പ്രേമത്തിന് മാത്രം ബാധകമായ കാര്യം നാളെ റിലീസ് ചെയ്യാൻ ഇരിക്കുന്ന എല്ലാ സിനിമകൾക്കും ബാധകമാണെന്ന് സെൻസർ കോപി പകർത്തിയവെനെ കണ്ടെത്തേണ്ടത് സിനിമാ വ്യവസായത്തിന്റെ ആവശ്യമാണെന്നും പറഞ്ഞാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ഇന്ന് നിങ്ങൾ മൗനം പാലിച്ചാൽ നാളെ നിങ്ങൾക്കിത് സംഭവിച്ചാൽ പ്രതികരിക്കാൻ ആരും ഉണ്ടാവില്ലെന്നും നിവിന്റെ പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP