Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയെ കൂടുതൽ പഠിക്കാൻ താത്പര്യം; തത്കാലം അഭിനയ രംഗത്തേക്കില്ല; നായകനാകുന്ന വാർത്ത നിഷേധിച്ച് വീണ്ടും പ്രണവ് മോഹൻലാൽ

സിനിമയെ കൂടുതൽ പഠിക്കാൻ താത്പര്യം; തത്കാലം അഭിനയ രംഗത്തേക്കില്ല; നായകനാകുന്ന വാർത്ത നിഷേധിച്ച് വീണ്ടും പ്രണവ് മോഹൻലാൽ

പ്രണവ് മോഹൻലാലിനെ നായകനായി കാണാനാഗ്രഹിച്ചവർക്ക് നിരാശ നല്കികൊണ്ട് നായകനായി അരങ്ങേറുന്നുവെന്ന വാർത്ത തെറ്റെന്ന് റിപ്പോർട്ട്. ഇപ്പോൾ പ്രണവ് സംവിധാനത്തിന് തന്നെയാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അഭിനയത്തെക്കുറിച്ച് തൽക്കാലം ചിന്തിക്കുന്നില്ലെന്നും പ്രണവിനോട് അടുപ്പമുള്ളവർ അറിയിച്ചതായാണ് റിപ്പോർട്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രണവ് മോഹൻലാൽ ഇപ്പോൾ. സാജിദ് യാഹിയായും അറൗസ് ഇർഫാനും ചേർന്ന് സംവിധാനം ചെയ്യുന്ന ഇടിഇൻസ്‌പെകടർ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നുവെന്ന വാർത്തകൾ വന്നത്.

വാർത്തയെ എതിർത്ത് പ്രണവ് മുമ്പ് രംഗതെത്താതിരുന്നതും പ്രണവിന്റെ നായക പരിവേഷത്തിനു ബലമേകിയിരുന്നു. എന്നാൽ ഇങ്ങനെയൊരു തീരുമാനം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നു ചിത്രത്തിന്റെ സംവിധായകരായ സാജിദ് യാഹിയായും അറൗസ് ഇർഫാനും വ്യക്തമാക്കി. ചിത്രത്തിന്റെ കഥയുടെ രഹസ്യ സ്വഭാവം നിലനിർത്താനാണ് നായകൻ ആരെന്നത് ഇനിയും വെളിപ്പെടുതാത്തതെന്നും സംവിധായകർ അറിയിച്ചു.

മോഹൻലാൽ നായകനായ ഒന്നാമൻ എന്ന സിനിമയിൽ താരത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് പ്രണവ് മുമ്പ് തിരശീലയിൽ എത്തിയിരുന്നു. പുനർജനി എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രണവിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP